ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന സംഭവം; ഭർത്താവ് പത്മരാജൻ്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

കൊല്ലം ചെമ്മാംമുക്കിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്ന കേസിൽ ഭർത്താവ് പത്മരാജൻ്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊലപാതക കുറ്റത്തിനൊപ്പം യുവാവിനെ ആക്രമിച്ചതിന് വധശ്രമ കുറ്റവും ചുമത്തും. ഇന്നലെ രാത്രി എട്ടരയോടെയാണ് ബേക്കറി ഉടമയായ അനിലയും ജീവനക്കാരനായ സോണിയും സഞ്ചരിച്ചിരുന്ന കാർ തടഞ്ഞ് പെട്രോൾ ഒഴിച്ചത്. ഗുരുതരമായി പൊള്ളലേറ്റ അനില സംഭവ സ്ഥലത്തു തന്നെ മരിച്ചു. കൈയ്ക്കും കാലിനും പൊള്ളലേറ്റ സോണി ചികിത്സയിൽ തുടരുകയാണ്.അനിലയുടെ സുഹൃത്തായ ഹനീഷിനെയാണ് കാറിൽ പ്രതീക്ഷിച്ചതെന്നും സോണിയെ ആക്രമിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നുമാണ് പത്മരാജൻ ഈസ്റ്റ് പൊലീസിന് നൽകിയ മൊഴി.ബേക്കറി നടത്തിപ്പിൽ അനിലയും ഹനീഷും തമ്മിലുണ്ടായ ഇടപാടുകൾ ഉൾപ്പടെയാണ് വൈരാഗ്യത്തിന് കാരണം.ഹനീഷിൻ്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.

Leave a Reply

spot_img

Related articles

കൂനമ്മാവിൽ പട്ടാപ്പകൽ മോഷണം; വീട്ടുകാർ ആശുപത്രിയിൽ പോയ സമയത്ത് 14 പവനും പതിനയ്യായിരം രൂപയും കവർന്നു

വീട്ടുകാർ ആശുപത്രിയിൽ പോയ ഏതാനും മണിക്കൂറുകൾക്കുള്ളിൽ കൂനമ്മാവിൽ വൻ മോഷണം.കോട്ടുവള്ളി കൂനമ്മാവ് പള്ളിക്കടവ് റോഡിലെ ട്രാൻസ്ഫോർമറിന് സമീപം ചുള്ളിക്കാട്ട് ദേവസിയുടെ വീട്ടിലാണ് പട്ടാപകൽ കവർച്ച...

തമിഴ്‌നാട്ടിൽ മൂന്ന് വയസ്സുകാരി ലൈംഗിക അതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ടു

തമിഴ്‌നാട്ടിൽ മൂന്ന് വയസ്സുകാരി ലൈംഗിക അതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ടു.തിരുവള്ളൂർ ജില്ലയിലെ ഗമ്മിഡിപ്പൂണ്ടി സിപ്കോട്ട് വ്യാവസായിക മേഖലയിൽ നടന്ന സംഭവത്തിൽ ബിഹാർ സ്വദേശിയെ പൊലീസ് അറസ്‌റ്റ്...

കാറിന്റെ സർവീസ് വൈകിയെന്നാരോപിച്ച്‌ ടയർ കടയിലെ ജീവനക്കാർക്ക് ക്രൂരമർദനം

നാദാപുരം പേരോട് കാറിന്റെ സർവീസ് വൈകിയെന്നാരോപിച്ച്‌ ടയർകടയിലെ ജീവനക്കാർക്ക് ക്രൂരമർദനം .വീല്‍ അലൈൻമെന്റ് ചെയ്യാനെത്തിയ പാറക്കടവ് സ്വദേശി അനസും സുഹൃത്തുക്കളും ചേർന്നാണ് ജീവനക്കാരെ മർദിച്ചത്....

ലഹരി മാഫിയ സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് കൈമാറിയെന്നാരോപിച്ച്‌ വ്യാപാരിക്ക് നേരെ ആക്രമണം

ലഹരി മാഫിയ സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് കൈമാറിയെന്നാരോപിച്ച്‌ ചെറുതോണിയില്‍ വ്യാപാരിക്ക് നേരെ ആക്രമണം.ചെറുതോണി സ്വദേശി ജിൻസ് ജോണിനെയാണ് വ്യാപാര സ്ഥാപനത്തില്‍ അതിക്രമിച്ചു കയറിയ...