കിണര്‍ ഇടിഞ്ഞുതാഴ്ന്നു; വീടുപണിക്കുള്ള മാര്‍ബിളുകള്‍ മണ്ണിനടിയിലായി

നിര്‍മാണ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന വീടിനു സമീപമുള്ള കിണര്‍ ഇടിഞ്ഞുതാഴ്ന്നു. വീടുപണിക്കുള്ള മാര്‍ബിളുകള്‍ ഒന്നടങ്കം മണ്ണിനടിയിലായി. പെരിന്തല്‍മണ്ണ ജൂബിലി റോഡിലെ അല്‍ശിഫ നഴ്സിംഗ് കോളജിന് സമീപം താമസിക്കുന്ന വഴങ്ങോടന്‍ ഉമ്മറിന്‍റെ വീടുപണിക്കുള്ള മാര്‍ബിളുകളാണ് മണ്ണിനടിയിലായത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് കിണര്‍ ഇടിഞ്ഞു താഴ്ന്നത്.

കിണറിന് സമീപമാണ് വീടിന്‍റെ നിലംപണിക്കായി രണ്ടുമാസം മുൻപ് നാല് ലക്ഷം രൂപ വിലവരുന്ന മാര്‍ബിളുകള്‍ ഇറക്കിവച്ചിരുന്നത്. 11 കോല്‍ താഴ്ചയുണ്ട് കിണറിന്. കിണറിന്‍റെ മുഴുവന്‍ ഭാഗവും മണ്ണിടിഞ്ഞുവീണ് മൂടിയിട്ടുണ്ട്. പുലര്‍ച്ചെ വലിയ ശബ്ദം കേട്ട് സമീപത്ത് താമസിക്കുന്നവര്‍ സ്ഥലത്തെത്തി നോക്കിയെങ്കിലും ഇരുട്ടു കാരണം ഒന്നും കാണാനായില്ലെന്ന് ഉമ്മറിന്‍റെ മാതാവ് പറഞ്ഞു
രണ്ടുവര്‍ഷം മുമ്ബ് വീടുപണിക്കായി രണ്ട് കുഴല്‍ക്കിണറുകള്‍ കുഴിച്ചെങ്കിലും വേണ്ടത്ര വെള്ളം ലഭിക്കാതെ വന്നതോടെയാണ് ലക്ഷങ്ങള്‍ ചെലവഴിച്ച്‌ ഉമ്മര്‍ കിണര്‍ കുഴിച്ചത്. ചുറ്റുഭാഗം വെട്ടുകല്ല് ഉപയോഗിച്ചും പാറ പൊട്ടിച്ചുമായിരുന്നു നിര്‍മാണം.

Leave a Reply

spot_img

Related articles

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്.കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്.ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക...

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു.താമരശ്ശേരി വെളിമണ്ണ യു പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. ഒമ്ബതു വയസായിരുന്നു....

തമിഴ്നാട് ചിറ്റാർ അണക്കെട്ടില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

വിനോദയാത്രയ്ക്കായി തമിഴ്നാട് ചിറ്റാർ അണക്കെട്ടിലെത്തിയ മലയാളി യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്.അണക്കെട്ടില്‍ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം.തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്രയ്ക്ക്...

നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹർജി സുപ്രീംകോടതി തള്ളി

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹർജി സുപ്രീംകോടതി തള്ളി.എല്ലാ കേസുകളും സിബിഐയ്ക്ക് വിടേണ്ടതില്ലെന്ന് സുപ്രീം...