ദക്ഷിണ കൊറിയയിൽ പ്രഖ്യാപിച്ച അടിയന്തര പട്ടാള നിയമം പിൻവലിച്ചു

ദക്ഷിണ കൊറിയയിൽ പ്രഖ്യാപിച്ച അടിയന്തര പട്ടാള നിയമം പിൻവലിച്ച്‌ പ്രസിഡന്‍റ് യൂൻ സുക് യിയോള്‍.ദക്ഷിണ – ഉത്തര കൊറിയകള്‍ക്കിടിയില്‍ സംഘര്‍ത്തിന് ആക്കം കൂടി ദക്ഷിണ കൊറിയയില്‍ ചൊവ്വാഴ്ച രാത്രിയാണ് സൈനിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. നിയമം പ്രഖ്യാപിച്ച്‌ 6 മണിക്കൂറിനുള്ളിലാണ് പട്ടാള നിയമം പിൻവലിച്ച്‌ ഉത്തരവിറക്കിയത്. പട്ടാളനിയമം പ്രഖ്യാപനത്തിനു പിന്നാലെ രാത്രി സൈന്യം പാർലമെന്റ് വളഞ്ഞിരുന്നു.

ഇതോടെ വലിയ പ്രതിഷേധങ്ങളുയർന്നു. പിന്നാലെ ഉണ്ടായ രാഷ്ട്രീയ നാടകങ്ങള്‍ക്കിടെ സൈനിക ഭരണം നിരസിച്ച്‌ പാർലമെന്റ് അംഗങ്ങള്‍ വോട്ട് ചെയ്തതു. പ്രതിഷേധം ക്തമായതോടെയാണ് പട്ടാളനിയമം പിൻവലിച്ചത്. വിന്യസിച്ച സൈനികരെ സർക്കാർ പിൻവലിച്ചെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം സൈനിക നിയമം പിൻവലിച്ച്‌ ഔദ്യോഗിക അറയിപ്പിറക്കുമെന്നും യൂൻ സുക് യിയോള്‍ വ്യക്തമാക്കി. പിന്നാലെ പട്ടാള നിയമം പിൻവലിച്ച്‌ ഉത്തരവുമിറക്കുകയായിരുന്നു.

Leave a Reply

spot_img

Related articles

യുഎസും ഇറാനും തമ്മിൽ ചരിത്രപരമായ സമാധാന കരാർ ഒപ്പുവെച്ചു

പശ്ചിമേഷ്യൻ സംഘർഷങ്ങള്‍ക്ക് അറുതി വരുത്താൻ ലക്ഷ്യമിട്ടുള്ള ചരിത്രപ്രധാനമായ ധാരണാപത്രത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇറാനും ഒപ്പുവെച്ചു.മൂന്ന് മാസത്തിലേറെ നീണ്ട കടുത്ത യുദ്ധത്തിന് ശേഷമാണ്...

ട്രംപിനെ മെരുക്കാന്‍ മനഃശാസ്ത്രജ്ഞരുടെ സഹായം തേടി ഇറാന്‍

അമേരിക്കയുമായുള്ള നിര്‍ണ്ണായക സമാധാന ചര്‍ച്ചകള്‍ക്കിടയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മാനസിക നിലയും പെരുമാറ്റരീതികളും വിലയിരുത്താന്‍ ഇറാന്‍ മുതിര്‍ന്ന മനഃശാസ്ത്രജ്ഞരുടെ സഹായം തേടിയതായി റിപ്പോര്‍ട്ട്.ചര്‍ച്ചകളില്‍...

ശക്തമായ തിരയില്‍പ്പെട്ട് രണ്ട് ഇന്ത്യൻ വംശജർക്ക് അമേരിക്കയിൽ ദാരുണാന്ത്യം

ശക്തമായ തിരയില്‍പ്പെട്ട് രണ്ട് ഇന്ത്യൻ വംശജർക്ക് അമേരിക്കയിൽ ദാരുണാന്ത്യം.യുഎസിലെ കാലിഫോർണിയയിലെ ബോണി ഡൂണ്‍ ബീച്ചില്‍ ഉറങ്ങുകയായിരുന്ന രണ്ട് ഇന്ത്യൻ യുവതികളാണ് മരിച്ചത്.ഹർഷിത നായർ (21),...

റഷ്യൻ ആക്രമണത്തില്‍ യുക്രെയിനില്‍ 11 മരണം; ചരിത്രപ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രത്തിന് തീപിടിച്ചു

യുക്രെയിനിലെ പ്രധാന നഗരങ്ങളെ ലക്ഷ്യമാക്കി റഷ്യ നടത്തിയ ശക്തമായ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളില്‍ 11 പേര്‍ കൊല്ലപ്പെടുകയും 53 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.കിഴക്കന്‍ ഓര്‍ത്തഡോക്‌സ് ക്രിസ്തുമത...