ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളുടെ അച്ഛനോട് കൈക്കൂലി വാങ്ങി; തിരുവനന്തപുരത്ത് പൊലീസുകാരന് സസ്പെൻഷൻ

ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളുടെ അച്ഛന്റെ കൈയിൽ നിന്ന് കൈക്കൂലി വാങ്ങിയ പൊലീസുകാരനെ സസ്പെൻ്റ് ചെയ്തു. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന ഷബീറിനെയാണ് സസ്പെൻഡ് ചെയ്തത്.മുൻപ് തുമ്പാ പൊലീസ് സ്റ്റേഷനിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. അവിടെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളുടെ അച്ഛനോട് 2000 രൂപ ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയിരുന്നു. പിന്നാലെ അന്വേഷണ വിധേയമായി മ്യൂസിയം സ്റ്റേഷനിലേക്ക് സ്ഥലം മാറ്റുകയായിരുന്നു .എന്നാൽ ഷബീർ തൻ്റെ ക്രിമിനൽ ബന്ധം തുടർന്നു. ഇത് സ്പെഷൽ ബ്രാഞ്ച് കണ്ടെത്തി മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്തു.കെ റെയിൽ സമര കാലത്ത് മംഗലപുരത്ത് സമരക്കാരെ ചവിട്ടി വീഴ്ത്തിയതിനും ഇയാൾക്കെതിരെ കേസുണ്ട്. അന്നും ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു

Leave a Reply

spot_img

Related articles

കീം ഫലം പ്രഖ്യാപിച്ചു, എൻജിനീയറിംഗിൽ അങ്കമാലി സ്വദേശി റോഷൻ രാജുവിന് ഒന്നാം റാങ്ക്

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് സംസ്ഥാന കീം (KEAM) പരീക്ഷാഫലം പ്രഖ്യാപിച്ചു.എൻജിനീയറിംഗ് പ്രവേശന പരീക്ഷയിൽ അങ്കമാലി അയ്യമ്പുഴ സ്വദേശിയായ റോഷൻ രാജു ഒന്നാം റാങ്ക് കരസ്ഥമാക്കി.ജെ.ഇ.ഇ (JEE)...

ഏഴരപ്പൊന്നാന പരിശോധനയ്ക്ക് ഹൈക്കോടതി നിർദ്ദേശം

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ 'ഏഴരപ്പൊന്നാന' പരിശോധിക്കാനും റിപ്പോർട്ട് നൽകാനും തിരുവിതാംകൂർ ദേവ സ്വം ബോർഡ് ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫിസർ ക്ക് ഹൈക്കോടതി...

ചേർപ്പുങ്കലിൽ പാലത്തിൽ നിന്നും ആറ്റിലേക്ക് ചാടിയ സ്വകാര്യ ആശുപത്രി ജീവനക്കാരിയുടെ മൃതദേഹം കണ്ടെടുത്തു

പാലാ ചേർപ്പുങ്കലിൽ പാലത്തിൽ നിന്നും ആറ്റിലേക്ക് ചാടിയ സ്വകാര്യ ആശുപത്രി ജീവനക്കാരിയുടെ മൃതദേഹം കണ്ടെടുത്തു.പാലാ വയലാ സ്വദേശിനി അച്ചുകുന്നേൽ എമ്മി ഉദയൻ എന്ന 24...

കോട്ടയം തിടനാട് പതിനൊന്നുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം തിടനാട് പതിനൊന്നുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി.തിടനാട് ടൗണില്‍ വാടകയ്ക്ക് താമസിക്കുന്ന സുഭാഷിന്റെ മകന്‍ ആമോസ് ആണ് മരിച്ചത്.ഇന്നലെ വൈകീട്ടാണ് സംഭവം നടക്കുന്നത്. വൈകിട്ട്...