ഡാർക്ക് ക്രൈം ത്രില്ലറുമായി അജു വർഗീസും, ജാഫർ ഇടുക്കിയും

ഡാർക്ക് ക്രൈം ത്രില്ലർ സിനിമയുടെ ഭാഗമാകുകയാണ്അജു വർഗീസും, ജാഫർ ഇടുക്കിയും.മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പിലാക്കൽ നിർമ്മിക്കുന്ന പുതിയ ചിത്രത്തിലാണ്. ഇരുവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.. ഭഗവതിപുരം, ഹലോ ദുബായ് ക്കാരൻ. മൂന്നാം നാൾ, വൈറ്റ്മാൻ, കുട്ടൻ്റെ ഷിനി ഗാമി എന്നി ചിത്രങ്ങൾക്കു ശേഷം മഞ്ചാടി ക്രിയേഷൻസ് നിർമ്മിക്കുന്ന ആറാമതു ചിത്രമാണിത്. നവാഗതനായ അജയ് ഷാജിയാണ് ഈ ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്.’അസാധാരണമായ ഒരു ക്രൈം ത്രില്ലറിൻ്റെ കഥയാണ് ഈ ചിത്രത്തിലൂടെ അജയ് ഷാജി അവതരിപ്പിക്കുന്നത്.എഡിറ്റിംഗിലും ആഡ് ഫിലിമുകളിലും പ്രവർത്തിച്ചു കൊണ്ടാണ് അജയ് ഷാജി മുഖ്യധാരാസിനിമയിലേക്ക് കടന്നു വരുന്നത്.ഒരു മലയോര ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിൽ തികച്ചും റിയലിസ്റ്റിക്കായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.അജു വർഗീസും, ജാഫർ ഇടുക്കിയും കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ കലാഭവൻ ഷാജോൺ, താര പ്രുതുമുഖം) ഡയാനാ ഹമീദ്, ശ്രീജിത്ത് രവി, സുനിൽ സുഗത, അഷറഫ് പിലാക്കൽ, തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.തിരക്കഥ – അജയ് ഷാജി – പ്രശാന്ത് വിശ്വനാഥൻ.ഗാനങ്ങൾ – പ്രശാന്ത് വിശ്വനാഥൻസംഗീതം. മിനി ബോയ്.ഛായാഗ്രഹണം – പ്രമോദ്.കെ. പിള്ളഎഡിറ്റിംഗ് – സിയാൻ ശ്രീകാന്ത്.കലാസംവിധാനം – കോയാസ്കോസ്റ്റ്യും – ഡിസൈൻ-ഫെമിന ജബ്ബാർ.മേക്കപ്പ്- നരസിംഹസ്വാമി.നിശ്ചല ഛായാഗ്രഹണം – അനിൽ വന്ദന ‘ക്രിയേറ്റീവ് ഹെഡ് – സിറാജ് മൂൺ ബീംസ്റ്റുഡിയോ ചലച്ചിത്രം.ചീഫ്’ അസ്സോസ്സിയേറ്റ് ഡയറക്ടർ -. ജയേന്ദ്ര ശർമ്മ.പ്രൊജക്റ്റ് ഡിസൈൻ – സുധീർ കുമാർ, അനൂപ് തൊടുപുഴ. പ്രൊഡക്ഷൻ ഹെഡ് രജീഷ് പത്തംകുളം.പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – പി.സി. മുഹമ്മദ്, പിആർഒ വാഴൂർ ജോസ്. ഡിസംബർ പത്തു മുതൽ തൊടുപുഴയിൽ ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ മറ്റൊരു ലൊക്കേഷൻ കൊച്ചിയാണ്..

Leave a Reply

spot_img

Related articles

നടന്‍ സലിം കുമാര്‍ ആശുപത്രിയില്‍; ആരോഗ്യസ്ഥിതി മോശമെന്ന് റിപ്പോർട്ട്

നടന്‍ സലിം കുമാര്‍ ആശുപത്രിയില്‍; ആരോഗ്യസ്ഥിതി മോശമെന്ന് റിപ്പോർട്ട്.ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നാണ് വിവരം.എറണാകുളം അമൃത ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം.ഡോക്ടർമാരുടെ വി​ദ​ഗ്ധസംഘം...

‘പേട്രിയറ്റ്’ ഒടിടി റിലീസിനൊരുങ്ങുന്നു

മമ്മൂട്ടി,മോഹൻലാല്‍ തുടങ്ങി വൻ താരനിരയെ അണിനിരത്തി മഹേഷ് നാരായണൻ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രം 'പേട്രിയറ്റ്' ഒടിടി റിലീസിനൊരുങ്ങുന്നു.ഇന്ന് അർദ്ധരാത്രിയോടെ ചിത്രം ഒടിടിയിലെത്തും.വർഷങ്ങള്‍ക്കു...

ആരോപണവിധേയർ തന്നെ അന്വേഷണ സമിതിയുടെ ഭാഗമാകുന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്ന് നടി അൻസിബ

പരാതിയിലെ ആരോപണവിധേയർ തന്നെ അന്വേഷണ സമിതിയുടെ ഭാഗമാകുന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്ന് നടി അൻസിബ.അമ്മ സംഘടനയ്ക്കുള്ളിലെ വിവാദങ്ങള്‍ പരിശോധിക്കാൻ പ്രസിഡന്റും സെക്രട്ടറിയും ഉള്‍പ്പെട്ട അഞ്ചംഗ സമിതി...

തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് അധിക്ഷേപിച്ചെന്ന പരാതിയില്‍ നടി അൻസിബ മൊഴിനല്‍കി

തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് അധിക്ഷേപിച്ചെന്ന പരാതിയില്‍ നടി അൻസിബ ഹസൻ മൊഴിനല്‍കി.ഞായറാഴ്ച രാവിലെ തൃക്കാക്കര എസിപി ഓഫീസിലെത്തിയാണ് അൻസിബ മൊഴി നല്‍കിയത്.തൃപ്പൂണിത്തുറ വനിതാ സെല്‍...