ജിഐഎസ് പരിശീലനം

ജിയോ സ്പേഷ്യൽ സാങ്കേതികവിദ്യാ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും താൽപര്യമുള്ളവർക്കുമായി ഐഐടി ബോംബെ – ഫോസീ കേരള സർക്കാർ സ്ഥാപനമായ ഐസിഫോസുമായി ചേർന്ന് ഡിസംബർ 11 മുതൽ 14 വരെ തിരുവനന്തപുരം കാര്യവട്ടത്തുള്ള ഐസിഫോസ് കാമ്പസിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജിഐഎസ് പ്രവർത്തനങ്ങൾക്ക് ആവശ്യമായ വിവിധതരം ഓപ്പൺ സോഴ്‌സ് ‌സോഫ്റ്റ്‌വെയർ, മാപ്പിങ് സംവിധാനങ്ങൾ എന്നിവ പരിശീലിപ്പിച്ച് പഠിതാക്കളെ ഈ മേഖലയിൽ പ്രവർത്തിക്കുവാൻ സ്വയം പര്യാപ്തരാക്കുകയാണ് ലക്ഷ്യം. വിദ്യാർത്ഥികൾക്കും വനിതകൾക്കും ഗവേഷകർക്കും സ്റ്റാർട്ടപ്പുകൾക്കും പ്രത്യേക ഫീസ് ഇളവ് ലഭ്യമാണ്. ശില്പശാല വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഐഐടി ബോംബെ ഫോസിയും ഐസിഫോസും സംയുക്തമായി സർട്ടിഫിക്കറ്റുകൾ നൽകും. കൂടുതൽ വിവരങ്ങൾക്ക്  : https://icfoss.in/pages/gis  +91 471-2413012 | +91- 9995660825

Leave a Reply

spot_img

Related articles

അപേക്ഷ ക്ഷണിച്ചു

2024 - 25 അധ്യയനവർഷത്തിൽ എസ്എസ്എൽസി, ടി എച്ച് എസ് എൽ സി, ഗവൺമെന്റ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിലെ പത്താം ക്ലാസ് എന്നീ...

മില്ലറ്റുകൾ ആരോഗ്യകരമായ ജീവിതത്തിനുള്ള ഏറ്റവും നല്ല ഭക്ഷണം : മന്ത്രി പി പ്രസാദ്

ശാസ്ത്രീയമായ പഠനത്തിൻ്റെ അടിസ്ഥാനത്തിൽ മില്ലറ്റുകൾ ആരോഗ്യകരമായ ജീവിതത്തിനുള്ള ഏറ്റവും നല്ല ഭക്ഷണമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. ജില്ലയിൽ സർക്കാർ ധനസഹായത്തോടുകൂടി മനു...

ട്രെയിൻ യാത്രക്കിടെ വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

ട്രെയിൻ യാത്രക്കിടെ വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.റാന്നി വെച്ചൂച്ചിറ കുമ്പിത്തോട് വേഴക്കാട്ട് വിശ്വനാഥൻ്റെ മകൻ വിനീത് (32) മൃതദേഹമാണ് കണ്ടെത്തിയത്. കോഴിക്കോട് നല്ലളം...

മുന്നറിയിപ്പ് സൈറൺ ചാനൽ പ്രോഗ്രാമുകളിൽ ഉപയോഗിക്കരുത്; ദുരന്തനിവാരണ അതോറിറ്റി

മുന്നറിയിപ്പ് സൈറൺ ചാനൽ പ്രോഗ്രാമുകളിൽ അനാവശ്യമായി ഉപയോഗിക്കരുതെന്ന നിർദേശവുമായി ദുരന്തനിവാരണ അതോറിറ്റി.പതിവായി സൈറൺ ഉപയോഗിക്കുന്നത് ജനങ്ങൾക്കിടയിൽ ഗൗരവം ഇല്ലാതാക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ്...