ഭർത്താവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യ അടക്കം നാലുപേർ പിടിയിൽ

ഭാര്യവീട്ടിലെത്തിയ ഭർത്താവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യ ഉൾപ്പെടെ നാലുപേരെ തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. ഹരിപ്പാട് ആറാട്ടുപുഴ പെരുമ്പള്ളി പുത്തൻപറമ്പിൽ വീട്ടിൽ നടരാജന്റെ മകൻ വിഷ്ണു(34) കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. തറയിൽ കടവ് തണ്ടാശേരിൽ വീട്ടിൽ ആതിര, ബന്ധുക്കളായ ബാബുരാജ്,പത്മൻ, പൊടിമോൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിഷ്ണു ഭാര്യ ആതിരയുമായി പിണങ്ങി കഴിയുകയായിരുന്നു. വിഷ്ണുവിന് ഒപ്പം ഉണ്ടായിരുന്ന കുഞ്ഞിനെ കഴിഞ്ഞദിവസം രാത്രിയിൽ ആതിരയെ ഏൽപ്പിക്കുന്നതിനായി തറയിൽ കടവിലുള്ള ഭാര്യവീട്ടിൽ ചെന്ന വിഷ്ണുവിനെ ആതിരയും ബന്ധുക്കളും ചേർന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.വിഷ്ണുവിന്റെ ബന്ധു കിഷോറിനും മർദ്ദനത്തിൽ പരിക്കേറ്റു. മർദ്ദനമേറ്റ് കുഴഞ്ഞുവീണ വിഷ്ണുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെട്ടു. തലയ്ക്കേറ്റ അടിയാണ് മരണകാരണം.തൃക്കുന്നപ്പുഴ ഇൻസ്പെക്ടർ ഷാജിമോൻ, എസ് ഐ അജിത്ത്,ശ്രീകുമാർ, എ എസ് ഐ ഗോപകുമാർ, വിനോദ്, സീനിയർ സി പി ഒമാരായ ശ്യാം,ഷിജു, ശരത്,ഇക്ബാൽ,സജീഷ്,സി പി ഒ സഫീർ എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

spot_img

Related articles

പത്തനംതിട്ടയിൽ പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; അച്ഛനടക്കം ഏഴ് പേർക്കെതിരെ കേസ്

പത്തനംതിട്ടയിൽ പത്താം ക്ലാസ് വിദ്യാർഥിനി ലൈംഗിക ചൂഷണത്തിനിരയായ സംഭവത്തിൽ അച്ഛനടക്കം ഏഴ് പേർക്കെതിരെ കേസ്. സംഭവവുമായി ബന്ധപ്പെട്ട് നിലവിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്....

ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട

ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട.ട്രെയിനിൽ എത്തിയ യാത്രക്കാരിൽ നിന്ന് 220 ഗ്രാം ഹെറോയിൻ പിടികൂടി.ഇൻവെർട്ടറിനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെത്തിയത്.സംഭവത്തിൽ...

താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെതിരെ കേസെടുത്തു

കോഴിക്കോട് താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെതിരെ കേസെടുത്ത് പോലീസ്.സംഭവത്തിൽ അടിവാരം വള്ളിയാട് സ്വദേശി മിഷ്ബാഹുൽ (19) നെതിരെയാണ് പോലീസ് കേസെടുത്തത്.ഇയാൾക്കെതിരെ...

സ്വത്തു തർക്കം, തൃശൂരിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൃശൂരിൽ സ്വത്ത് തർക്കത്തിന്റെ പേരിൽ മകൻ അച്ഛനെ കൊലപ്പെടുത്തി.തൃശൂർ മടവാക്കരയിൽ ആയിരുന്നു സംഭവം. മടവാക്കര സ്വദേശി കൃഷ്ണൻ (89 ) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ...