മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ട്രാൻസ്ഫോമറിൽ നിന്ന് ഫ്യൂസ് ഊരിയ കേസ്; പ്രതിയെ പൂനെയില്‍ നിന്ന് പൊക്കി പോലീസ്

മുഖ്യമന്ത്രി വിഡി സതീശന്റെ മണ്ഡലമായ നോര്‍ത്ത് പറവൂരിലെ കൈതാരത്ത് കെഎസ്ഇബി ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് ഊരി, വൈദ്യുതി തടസമുണ്ടാക്കുകയും പൊതുജനങ്ങൾക്ക് ബിദ്ധിമുട്ടുണ്ടാക്കുകയും ചെയ്ത ആൾ പിടിയിലായി.സംഭവത്തിൽ കൈതാരം സ്വദേശിയായ കളത്തിപ്പറമ്പിൽ വിഷ്ണുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.പൂനെയില്‍ നിന്നാണ് പറവൂർ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.കഴിഞ്ഞ വൈദ്യുതി പ്രതിസന്ധിയുടെ കാലത്താണ് പറവൂരിൽ വ്യാപകമായി ട്രാൻസ്ഫോർമറുകളിൽനിന്ന് ഫ്യൂസ് ഊരി മാറ്റുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്.കൈതാരത്ത് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.തുടർന്ന് കെഎസ്ഇബി നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.പവർകട്ട് ഇല്ലാത്ത ദിവസങ്ങൾ ചില ആളുകൾ ബോധപൂർവം ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് ഊരി മാറ്റി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും, ഇതിന് പിന്നിൽ സ്ഥാപിത താൽപ്പര്യക്കാരുണ്ടെന്നും മുഖ്യമന്ത്രിയുൾപ്പെടെ വിമർശനം മുന്നോട്ടുവെച്ചിരുന്നു.എന്നാൽ അറസ്റ്റിലായ പ്രതിക്ക് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമില്ലെന്നും നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്ന സാമൂഹികവിരുദ്ധ മനോഭാവമാണ് സംഭവത്തിന് പിന്നിലെന്നും പോലീസ് പറഞ്ഞു.പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

Leave a Reply

spot_img

Related articles

‘ഞാന്‍ മന്ത്രിയായപ്പോഴാണ് 80 കോടി അനുവദിച്ചതും തറക്കല്ലിട്ടതും’; പാലം ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതില്‍ പരിഭവുമായി ജി സുധാകരന്‍

ഞാന്‍ മന്ത്രിയായപ്പോഴാണ് 80 കോടി അനുവദിച്ചതും തറക്കല്ലിട്ടതും, ഇതു പറയേണ്ടിയിരുന്നത് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയുമാണ്’; നേരെക്കടവ് – മാക്കേക്കടവ് പാലത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തില്‍...

വൈദ്യുതി നിരക്കും സർചാർജും കൂടും, പുതിയ താരിഫ് നയം റെഗുലേറ്ററി കമീഷൻ പുറത്തിറക്കി

സംസ്ഥാനത്ത് വൈദ്യുതി നിരക്കും സർചാർജും കൂടും, പുതിയ താരിഫ് നയം റെഗുലേറ്ററി കമീഷൻ പുറത്തിറക്കി.വൈദ്യുതി ബോർഡിന്റെ മുൻകാലനഷ്ടമായ 5000 കോടി രൂപ നാലുവർഷംകൊണ്ട് സർചാർജിലൂടെ...

മിനി കൂപ്പർ അപകടക്കേസില്‍ അന്വേഷണം ഊർജിതമാക്കി പൊലിസ്

നെടുമ്പാശേരി മിനി കൂപ്പർ അപകടക്കേസില്‍ അന്വേഷണം ഊർജിതമാക്കി പൊലിസ്. അപകടസമയത്ത് വാഹനം ഓടിച്ചിരുന്ന സുഹൈല്‍ സജീവിന്റെ അമ്മയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.അപകടത്തില്‍പ്പെട്ട മിനി കൂപ്പറിന്റെ...

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട്; തിരുവനന്തപുരം നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്രയോടനുബന്ധിച്ച്‌ തിരുവനന്തപുരം നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.ഉച്ചയ്ക്ക് മൂന്ന് മുതല്‍ രാത്രി 10 വരെ വാഴപ്പള്ളി ജംഗ്ഷൻ...