പാലരുവി എക്സ്പ്രസിൽ യാത്രക്കാരിയെ കടന്നുപിടിച്ചെന്ന് പരാതി; പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്

ട്രെയിനിൽ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. പാലക്കാട് അഗളി സി ഐ അബ്ദുൾ ഹക്കീമിനെതിരെയാണ് എറണാകുളം റെയിൽവേ പൊലീസിന്റെ നടപടി. കരുനാഗപ്പള്ളി സ്വദേശിയായ യുവതിയെ കടന്നുപിടിച്ചെന്നാണ് പരാതി. യുവതി കൊല്ലത്തുനിന്ന് പാലരുവി എക്സ്പ്രസിൽ യാത്ര ചെയ്യുമ്പോഴായിരുന്നു ദുരനുഭവം.ചൊവ്വാഴ്ച പാലരുവി എക്സ്പ്രസില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു യുവതിക്ക് നേരെ അതിക്രമം ഉണ്ടായത്. പാലക്കാട് അഗളി സി ഐ അബ്ദുൾ ഹക്കീം യാത്രയ്ക്കിടെ യുവതിയെ കടന്നുപിടിക്കുകയായിരുന്നു. ഇതിന് പിന്നാലെ യുവതി ബഹളം വച്ചു. മറ്റ് യാത്രക്കാര്‍ സംഭവത്തില്‍ ഇടപെട്ടതോടെ താന്‍ പൊലീസാണെന്ന് പറഞ്ഞ് ഹക്കീം അവിടെനിന്ന് കടന്നുകളഞ്ഞു. ഇതിനിടെ യാത്രക്കാര്‍ ഹക്കീമിന്റെ ചിത്രങ്ങള്‍ പകര്‍ത്തി.

Leave a Reply

spot_img

Related articles

മൂവാറ്റുപുഴ രൂപത മുൻ അധ്യക്ഷൻ ഡോ. എബ്രഹാം മാർ യൂലിയോസ്‌ കാലം ചെയ്തു

തിരുവല്ല : മൂവാറ്റുപുഴ രൂപത മുൻ അധ്യക്ഷൻ ഡോ. എബ്രഹാം മാർ യൂലിയോസ്‌ കാലം ചെയ്തു. പുഷ്പഗിരി മെഡിക്കൽ കോളേജിൽ ആയിരുന്നു അന്ത്യം.രൂപത അധ്യക്ഷ...

റെയില്‍വേ സ്റ്റേഷനുകളിലെ വാഹന പാര്‍ക്കിംഗ്: ജി.എസ്.ടി കണ്ടെത്തിയത് 7.56 കോടി രൂപയുടെ നികുതി വെട്ടിപ്പ്

സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിന്റെ ഇന്റലിജന്‍സ് ആന്‍ഡ് എന്‍ഫോഴ്സ്മെന്റ് വിഭാഗം സംയുക്തമായി സെപ്റ്റംബര്‍ 16-ന് സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളിലെ വാഹന പാര്‍ക്കിംഗ് സേവന...

ബൈക്ക് അപകടത്തിൽ ഡീക്കൻ ആഷർ ഷാജി മരിച്ചു

പന്തളം അറത്തിൽ സ്വദേശി റവ. ഡീക്കൻ ആഷർ ഷാജി ആറന്മുളയിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ മരിച്ചു.മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കോട്ടയം തിയോളജിക്കൽ സെമിനാരി...

മലരിക്കൽ ആമ്പൽ വസന്ത പാടശേഖരങ്ങളിൽ സർവീസ് നടത്തുന്ന ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്ക് സാമൂഹിക വിരുദ്ധർ ഉപ്പുകല്ല് ഇട്ട് നശിപ്പിച്ചു

കോട്ടയം മലരിക്കൽ ആമ്പൽ വസന്ത പാടശേഖരങ്ങളിൽ സർവീസ് നടത്തുന്ന ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്ക് ഉപ്പുകല്ല് ഇട്ട് നശിച്ചു.കാഞ്ഞിരം മലരിക്കൽ കുറ്റിത്താരാടി കടവ് കേന്ദ്രീകരിച്ച്...