മാനേജർ തസ്തികയിൽ അഭിമുഖം

കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ആഫ്റ്റർ കെയർ ഹോമിൽ ഹോം മാനേജർ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. എം.എസ്.ഡബ്ല്യു/ എം.എ (സോഷ്യോളജി)/ എം.എ (സൈക്കോളജി)/ എം.എസ്.സി (സൈക്കോളജി) ആണ് യോഗ്യത. താത്പര്യമുള്ള വനിതാ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഡിസംബർ 17ന് രാവിലെ 10.30ന് കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ സംസ്ഥാന ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി. ഒ, തിരുവനന്തപുരം. ഫോൺ: 0471– 2348666, ഇ-മെയിൽ : keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamakhya.org.

Leave a Reply

spot_img

Related articles

പ്രിയദർശിനി പദ്ധതിയെ തുടർന്ന് പ്രതിസന്ധിയിലായ സ്വകാര്യ ബസുകളെ സഹായിക്കാൻ നടപടി പ്രഖ്യാപിച്ച് ബജറ്റ്

പ്രിയദർശിനി പദ്ധതിയെ തുടർന്ന് പ്രതിസന്ധിയിലായ സംസ്ഥാനത്തെ സ്വകാര്യ ബസുകളെ സഹായിക്കാൻ നടപടി പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്.പ്രൈവറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന സ്റ്റേജ് ക്യാരേജ് ബസുകൾക്ക് ത്രൈമാസ...

കോട്ടയത്തെ ആകാശ പാത യാഥാർത്ഥ്യമാക്കും; റബ്ബറിൻ്റെ താങ്ങുവില 250 ആക്കി

കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും 'പുതുയുഗ കേരളം' ലക്ഷ്യമിട്ടുള്ള ബജറ്റിൽ, കോട്ടയം ജില്ലക്ക് നേരിട്ടുള്ള വലിയ പദ്ധതി പ്രഖ്യാപനങ്ങളില്ല.കഴിഞ്ഞ 10 വർഷമായി വിമർശനങ്ങൾക്ക് വിധേയമായി റൗണ്ടാന...

മുഖ്യമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനത്തിലെ പ്രസക്ത ഭാഗങ്ങൾ

2026 ജനുവരിയില്‍ അവതരിപ്പിച്ച ബജറ്റിലെ തെറ്റായ കണക്കുകളെ തുടര്‍ന്ന് ഈ സര്‍ക്കാര്‍ പുതുക്കിയ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ സംസ്ഥാനത്തിന്റെ പ്രതീക്ഷിത വരുമാനത്തില്‍ 20,500 കോടി രൂപയുടെ...

എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ സൗജന്യ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി

ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം.എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ പരിരക്ഷ നൽകുന്ന സൗജന്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കും....