കോഴിക്കോട് മെഡിക്കൽ കോളജിൽ വനിതാ പിജി ഡോക്ടറെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

ഗവ. മെഡിക്കൽ കോളജിലെ വനിതാ പിജി ഡോക്ടറെ കാറിലെത്തിയ സംഘം ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. ബുധനാഴ്ച രാത്രി പിഎംഎസ്എസ്‌വൈ ബ്‌ളോക്കിലെ അത്യാഹിത വിഭാഗത്തിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് ന്യൂ പിജി ഹോസ്റ്റലിലേക്ക് പോകുന്നതിനിടെ ക്യാംപസിനകത്തു വച്ചാണ് സംഭവം. കാറിലെത്തിയ സംഘം കാറിൽ കയറാൻ ആവശ്യപ്പെടുകയും പിന്തുടരുകയുമായിരുന്നു. ഭയന്ന വിദ്യാർഥി ഓടി തൊട്ടടുത്തുള്ള ഹോസ്റ്റലിലേക്ക് കയറി.

വഴിയിൽ വെളിച്ചക്കുറവുള്ളതു കാരണം കാറിലെ ആളുകളെ കാണാൻ സാധിച്ചില്ല. ഈ ഭാഗങ്ങളിൽ സിസിടിവികളും ഇല്ല. രാത്രിയിൽ ഡ്യൂട്ടി കഴിഞ്ഞ് പോകുന്നവർ മാത്രമേ വിജനമായ റോഡിൽ ഉണ്ടാവുകയുള്ളൂ. അസമയത്ത് കാർ എങ്ങനെ ക്യാംപസിനകത്ത് കടന്നുവെന്നതടക്കം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പിജി മെഡിക്കൽ പോസ്റ്റുഗ്രാജുവേറ്റ്‌സ് അസോസിയേഷൻ പ്രിൻസിപ്പലിന് പരാതി നൽകി. ഇത് സംബന്ധിച്ച് വൈസ് പിൻസിപ്പൽ മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

പരാതിയുടെ അടിസ്ഥാനത്തിൽ പ്രിൻസിപ്പലിന്റെ അഭാവത്തിൽ വൈസ് പ്രിൻസിപ്പൽ വിവിധ വിഭാഗങ്ങൾ, കോളജ് യൂണിയൻ, പിജി അസോസിയേഷൻ, റസിഡൻസ് അസോസിയേഷൻ എന്നിവരുടെ അടിയന്തര യോഗം വിളിച്ചു. രാത്രി സുരക്ഷാ സംവിധാനം ശക്തമാക്കുക, ലൈറ്റുകളും സിസിടിവിയും സ്ഥാപിച്ച് കൃത്യമായ മോണിറ്ററിങ് നടത്തുക, കോളജിന്റെ ചുറ്റുമതിൽ നിർമാണം പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങളും പരാതിയിൽ അസോസിയേഷൻ ഉന്നയിച്ചിട്ടുണ്ട്.

Leave a Reply

spot_img

Related articles

ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട

ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട.ട്രെയിനിൽ എത്തിയ യാത്രക്കാരിൽ നിന്ന് 220 ഗ്രാം ഹെറോയിൻ പിടികൂടി.ഇൻവെർട്ടറിനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെത്തിയത്.സംഭവത്തിൽ...

താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെതിരെ കേസെടുത്തു

കോഴിക്കോട് താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെതിരെ കേസെടുത്ത് പോലീസ്.സംഭവത്തിൽ അടിവാരം വള്ളിയാട് സ്വദേശി മിഷ്ബാഹുൽ (19) നെതിരെയാണ് പോലീസ് കേസെടുത്തത്.ഇയാൾക്കെതിരെ...

സ്വത്തു തർക്കം, തൃശൂരിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൃശൂരിൽ സ്വത്ത് തർക്കത്തിന്റെ പേരിൽ മകൻ അച്ഛനെ കൊലപ്പെടുത്തി.തൃശൂർ മടവാക്കരയിൽ ആയിരുന്നു സംഭവം. മടവാക്കര സ്വദേശി കൃഷ്ണൻ (89 ) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ...

വെമ്പായത്ത് ബാറിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; പെട്രോളൊഴിച്ച് തീ കൊളുത്തി; 3 പേർക്ക് ഗുരുതര പൊള്ളൽ

തിരുവനന്തപുരം വെമ്പായത്തെ ബാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് പെട്രോളൊഴിച്ച് തീ കൊളുത്തി.ആക്രമണത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു.നന്നാട്ടുകാവ് സ്വദേശി അനീഷ്, ഇരിഞ്ചയം സ്വദേശി അരുൺ,...