ശബരിമല ദർശനത്തിന് എത്തിയ നടൻ ദിലീപിനെ ഒരുതരത്തിലും സഹായിച്ചിട്ടില്ലെന്ന് പോലീസ്. ഹരിവരാസനം തൊഴാൻ ദിലീപിനെ എത്തിച്ചത് പോലീസ് അല്ല. ദിലീപിന് ഒപ്പം പോലീസുകാർ ഉണ്ടായിരുന്നില്ല. വീഡിയോ ദൃശ്യങ്ങൾ കൈവശമുണ്ടെന്നും പോലീസിന്റെ വിശദീകരണം.ദിലീപിന് ശബരിമല ദർശനത്തിന് വി ഐ പി പരിഗണന കിട്ടിയതിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു.