ആത്മയുടെ തുറന്ന കത്തിന് പ്രേംകുമാറിൻ്റെ മറുപടി

ടെലിവിഷന്‍ അഭിനേതാക്കളുടെ സംഘടനയായ ‘ആത്മ’യ്ക്ക് മറുപടിയുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാർ. സദുദ്ദേശത്തോടെ താൻ പറഞ്ഞ കാര്യങ്ങൾ പലതരത്തിൽ വ്യാഖ്യാനിക്കപ്പെട്ടു, താൻ കൂടി അംഗമായ ‘ആത്മ’ യിലെ ആരെയും അപമാനിച്ചിട്ടില്ല. കാളപെറ്റെന്ന് കേട്ടയുടൻ കയർ എടുക്കരുതെന്ന് പ്രേംകുമാർ മറുപടിയിൽ സൂചിപ്പിച്ചു.“ചില പരിപാടികൾ നമ്മുടെ ഭാഷയെയും സംസ്കാരത്തെയും മലിനപ്പെടുത്തുന്നുണ്ട്. കലയുടെ പേരിൽ കടന്നുവരുന്ന വ്യാജ നിർമ്മിതികൾ എൻഡോസൾഫാനെ പോലെ അപകടകരം എന്നാണ് താൻ പറഞ്ഞത്. ആത്മയുടെ മീറ്റിംഗിൽ തന്റെ നിലപാട് നേരിട്ട് വിശദീകരിച്ചത് ഗണേഷ് കുമാർ മറന്നുകാണില്ല. ക്രിയാത്മകമായ വിമർശനങ്ങളും നിർദ്ദേശങ്ങളും ശരിയായ അർത്ഥവും ഉദ്ദേശശുദ്ധിയും മനസ്സിലാക്കാതെ പുച്ഛിച്ചുതള്ളുകയും അത് ഉയർത്തുന്നവരെ വ്യക്തിപരമായ അധിക്ഷേപിക്കുകയും ചെയ്യുന്നത് ഉത്തരവാദിത്വമുള്ള സംഘടനക്ക് ഭൂഷണമല്ല” പ്രേംകുമാർ കത്തിൽ വ്യക്തമാക്കി.സീരിയലുകളെ വിമർശിച്ചുകൊണ്ടുള്ള പ്രേംകുമാറിന്റെ പരാമർശത്തിനെതിരെ ആത്മ രംഗത്തുവന്നിരുന്നു. എന്തെങ്കിലും കുറവുകള്‍ സീരിയലുകള്‍ക്കുണ്ടെങ്കില്‍ തന്നെ അതിന് മാതൃകാപരമായ ഇടപെടലുകള്‍ നടത്തേണ്ട ചുമതലയിലാണ് പ്രേംകുമാര്‍ ഇരിക്കുന്നത്. പ്രേംകുമാര്‍ അതിന് ശ്രമിക്കാതെ കയ്യടിക്ക് വേണ്ടി ആരോപണങ്ങള്‍ ഉയര്‍ത്തുയാണ്. സീരിയല്‍ മേഖലയിലെ ഒരുപറ്റം സാധാരണക്കാരുടെ ഉപജീവന മാര്‍ഗത്തിന്റെ മുകളിലാണ് താങ്കള്‍ ഇപ്പോള്‍ എന്‍ഡോസൾഫാന്‍ വിതറിയിരിക്കുന്നത് എന്നായിരുന്നു ആത്മ അംഗങ്ങൾ കത്തിൽ കൂട്ടിച്ചേർത്തത്.

Leave a Reply

spot_img

Related articles

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്.കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്.ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക...

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു.താമരശ്ശേരി വെളിമണ്ണ യു പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. ഒമ്ബതു വയസായിരുന്നു....

തമിഴ്നാട് ചിറ്റാർ അണക്കെട്ടില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

വിനോദയാത്രയ്ക്കായി തമിഴ്നാട് ചിറ്റാർ അണക്കെട്ടിലെത്തിയ മലയാളി യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്.അണക്കെട്ടില്‍ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം.തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്രയ്ക്ക്...

നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹർജി സുപ്രീംകോടതി തള്ളി

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹർജി സുപ്രീംകോടതി തള്ളി.എല്ലാ കേസുകളും സിബിഐയ്ക്ക് വിടേണ്ടതില്ലെന്ന് സുപ്രീം...