കർണാടകയില്‍ കരിമ്പ് കൊയ്യുന്ന യന്ത്രത്തിലേക്ക് കാർ ഇടിച്ചു കയറി അഞ്ച് പേർ മരിച്ചു

കരിമ്പ് കൊയ്യുന്ന യന്ത്രത്തിലേക്ക് കാർ ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ അഞ്ച് പേർ മരിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ കർണാടകയിലെ വിജയപുര താലിക്കോട്ടയില്‍ ബിലെഭാവി ക്രോസ് റോഡില്‍ ആണ് അപകടമുണ്ടായത്.

വിജയപുര ആലിയാബാദ് സ്വദേശികളായ ഒരു കുടുംബത്തിലെ നാലു പേരും കാറിന്‍റെ ഡ്രൈവറുമാണ് മരിച്ചത്. മരിച്ചവരില്‍ രണ്ടു പേര്‍ സ്ത്രീകളാണ്. ശാന്തവ ശങ്കർ പാട്ടീല്‍ (45), ശശികല ജൈനപുര (50), നിങ്കപ്പ പാട്ടീല്‍ (55), ഭീമഷി സങ്കാനല (65), ദിലീപ് പാട്ടീല്‍ (45) എന്നിവരാണ് മരിച്ചത്.

കരിമ്പ് ചതയ്ക്കുന്ന യന്ത്രമടങ്ങിയ വലിയ വാഹനം വഴിയരികില്‍ നിര്‍ത്തിയിരുന്നു. ഈ വാഹനത്തിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇവര്‍ സഞ്ചരിച്ച കാര്‍ പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

spot_img

Related articles

കർണാടകത്തിൽ ആൺകുട്ടികൾക്കും കെ.എസ്.ആർ.ടി.സി. ബസുകളിൽ സൗജന്യ യാത്ര

കർണാടകത്തിൽ ആൺകുട്ടികൾക്കും കെ.എസ്.ആർ.ടി.സി. ബസുകളിൽ യാത്ര സൗജന്യമാക്കുന്ന പദ്ധതിക്ക് തുടക്കം.ഇതിനുള്ള പാസുകൾ വിതരണം ചെയ്‌തുതുടങ്ങി.കേരളത്തിൽ നിന്നു കർണാടകത്തിൻ്റെ വിവിധ ഭാഗങ്ങളിലെ സർവകലാശാലകളിലും കോളേജുകളിലും സ്കൂളുകളിലും...

ലാൻഡ് ചെയ്‌തതിന്‌ പിന്നാലെ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധ വിമാനത്തിന് തീപിടിച്ചു

ലാൻഡ് ചെയ്‌തതിന്‌ പിന്നാലെ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധ വിമാനത്തിന് തീപിടിച്ചു .അസമിലെ ജോർഹട്ടിലാണ് വ്യോമസേനാ വിമാനത്തിന് തീ പിടിച്ചത്. എ എൻ 32 ട്രാൻസ്പോർട്ട്...

ഇന്ധനവില 10 ശതമാനം കൂട്ടി; സർവീസുകൾ വെട്ടിക്കുറയ്ക്കാൻ ഒരുങ്ങി വിമാന കമ്പനികൾ

ന്യൂഡൽഹി: സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികൾ ആഭ്യന്തര വിമാനക്കമ്പനികൾക്കുള്ള ഇന്ധന വില കൂട്ടി. 10 ശതമാനത്തിൻ്റെ വർധനയാണ് വരുത്തിയിരിക്കുന്നത്. ഇന്ധന വില ലിറ്ററിന് 105 രൂപയിൽ...

നീറ്റ് പുന:പരീക്ഷ എഴുതാൻ ഇടക്കാല ജാമ്യം തേടി പരീക്ഷ പേപ്പർ ചോർച്ചയിൽ അറസ്റ്റിലായ പ്രതി കോടതിയിൽ

നീറ്റ് പുന:പരീക്ഷ എഴുതാൻ ഇടക്കാല ജാമ്യം തേടി പരീക്ഷ പേപ്പർ ചോർച്ചയിൽ അറസ്റ്റിലായ പ്രതി കോടതിയിൽ .ഗുരുഗ്രാം സ്വദേശി യഷ് യാദവാണ് ഇടക്കാല ജാമ്യാപേക്ഷ...