ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെട്ടിമാറ്റലിൽ വിവരാവകാശ കമ്മീഷന്‍ വിധി പറയല്‍ മാറ്റി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെട്ടിമാറ്റലിൽ വിവരാവകാശ കമ്മീഷന്‍ വിധി പറയല്‍ മാറ്റി.ഇന്ന് 11 മണിക്ക് ഉത്തരവ് പുറത്തുവിടുമെന്നായിരുന്നു അറിയിച്ചിരുന്നത്. നിലവില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കടുവെട്ട് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിടുന്നതിനെതിരെ പരാതി ലഭിച്ചിട്ടുണ്ട് എന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് വിധി പറയല്‍ മാറ്റിയത്. എന്നാല്‍ പരാതി നല്‍കിയത് ആരാണെന്നോ പരാതി എന്താണെന്നോ സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ല.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കൂടുതല്‍ പേജുകള്‍ പുറത്തു വിട്ടേക്കുമെന്നായിരുന്നു നേരത്തെ ലഭിച്ച റിപ്പോര്‍ട്ട്. വിവരാവകാശ കമ്മീഷണര്‍ ഡോ. അബ്ദുല്‍ ഹക്കീം വിധി പറയുമെന്നായിരുന്നു അറിയിച്ചത്.അഞ്ച് പേജുകള്‍ ഒഴിവാക്കിയത് ചോദ്യം ചെയ്ത് റിപ്പോര്‍ട്ടര്‍ ടിവി പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ് റോഷിപാല്‍ ഉള്‍പ്പെടെയുള്ളവരാണ് അപ്പീല്‍ നല്‍കിയത്. 97 മുതല്‍ 107 വരെയുള്ള ഖണ്ഡികകളാണ് പൂഴ്ത്തിയത്.ഈ ഭാഗങ്ങള്‍ പുറത്തുവിടുമെന്നായിരുന്നു അറിയിപ്പ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് അവസാന നിമിഷമാണ് അഞ്ചു പേജുകള്‍ ഒഴിവാക്കിയത്.

Leave a Reply

spot_img

Related articles

മുതിർന്ന കോൺഗ്രസ് നേതാവ് കുമരി അനന്തൻ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് കുമരി അനന്തൻ അന്തരിച്ചു. 92 വയസ്സായിരുന്നു. ഒരു തവണ 1977 ൽ നാഗർകോവിൽ മണ്ഡലത്തിൽ നിന്നു ജയിച്ച് ലോകസഭയിലെത്തി. പിന്നീട്...

സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി ജി സുധാകരനെ സന്ദർശിച്ചു

സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി മുതിർന്ന നേതാവ് ജി സുധാകരനെ സന്ദർശിച്ചു.ജി സുധാകരന്റെ പുന്നപ്രയിലെ വീട്ടിലെത്തിയായിരുന്നു സന്ദർശനം.സി പി എം ജനറൽ...

കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

വേമ്പനാട് കായലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.മത്സ്യബന്ധന ജോലിക്കിടയിൽ വേമ്പനാട് കായലിൽ കുഴഞ്ഞുവീണു കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.കൈപുഴമുട്ട് സുനിൽ ഭവനിൽ സുനിൽകുമാർ (പോറ്റി)...

സപ്ലൈകോ വിഷു – ഈസ്റ്റർ ഫെയറിന് നാളെ തുടക്കം

സപ്ലൈകോ വിഷു - ഈസ്റ്റർ ഫെയറിന് നാളെ തുടക്കം. ഏപ്രിൽ 10 മുതൽ 19 വരെയാണ് സംസ്ഥാനത്തെ എല്ലാ താലൂക്കിലെയും ഒരു പ്രധാന വില്പനശാല...