സർക്കാർ അധീനതയിലുള്ള ഇന്ത്യയിലെ ആദ്യത്തെ ടെൽക് ജർമ്മൻ ഭാഷ പരീക്ഷാ കേന്ദ്രം അങ്കമാലിയിൽ

കേരള സർക്കാരിന്റെ തൊഴിൽ വകുപ്പിന് കീഴിലുള്ള ഒഡെപെക്, ജർമ്മൻ ഗവണ്മെന്റ് സ്ഥാപനമായ DeFa യും ടെൽക് പരീക്ഷ ദാതാക്കളുമായി ചേർന്ന് ഇന്ത്യയിലെ ആദ്യത്തെ സർക്കാർ അധീനതയിലുള്ള ടെൽക് ജർമ്മൻ ഭാഷ പരീക്ഷാ കേന്ദ്രം 2024 ഡിസംബർ 9 തിങ്കളാഴ്ച അങ്കമാലിയിലെ ഇൻകെൽ പാർക്കിൽ ആരംഭിക്കും. ബഹുമാനപ്പെട്ട തൊഴിൽ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻകുട്ടി അവർകൾ ഡിസംബർ 9 രാവിലെ 11 മണിക്ക് ഉദ്‌ഘാടനം നിർവഹിക്കും

. ശ്രീ റോജി എം ജോൺ MLA അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഒഡെപെക് ചെയർമാൻ ശ്രീ . അഡ്വ.K .P അനിൽകുമാർ , ജർമ്മൻ കോൺസുൽ ജനറൽ മിസ്റ്റർ അഷിം ബുകാട് ,DeFa എക്സിക്യൂട്ടീവ് ഡയറക്ടർ മിസ്റ്റർ തോർസ്റ്റൺ കീഫർ, ടെൽക് ബിസിനസ് ഡെവലപ്മെന്റ് മാനേജർ Ms .രേണുക പഞ്ചപോർ , തൊഴിൽ വകുപ്പ് സെക്രട്ടറി Dr കെ വാസുകി IAS ,ഹോണററി കോൺസുൽ ഓഫ് ജർമ്മനി Dr സയ്ദ് ഇബ്രാഹിം ,GmbH ഇന്റഗ്രേഷൻ മാനേജർ മിസ്റ്റർ ഫിലിപ്പ് ഗെക്സ്റ്റെർ , DeFa ലീഗൽ ഓഫീസർ മിസ്.അന്യ വീസെന് ,അങ്കമാലി വാർഡ് കൗൺസിലർ ശ്രീമതി അജിത ഷിജോ ,ഒഡെപെക് മാനേജിങ് ഡയറക്ടർ ശ്രീ. അനൂപ് കെ എ എന്നിവർ പങ്കെടുക്കും.

ടെൽക് B 1 ലെവൽ പരീക്ഷ ഡിസംബർ 11 നും B 2 ലെവൽ പരീക്ഷകൾ ഡിസംബർ 12 ,13 ,14 തീയതികളിലും നടക്കും.ജർമ്മനി യിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ധാരാളം ഉദ്യോഗാർത്ഥികൾക്ക്‌ ഈ എക്സാം സെന്റർ പ്രയോജനപ്രദമാകും

Leave a Reply

spot_img

Related articles

ബജറ്റില്‍ കോട്ടയം നിയമസഭ മണ്ഡലത്തിന് മികച്ച പരിഗണന

2026-27 വര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റില്‍ കോട്ടയത്തിന് മികച്ച പരിഗണന. കഴിഞ്ഞ പത്തുവര്‍ഷക്കാലമായി അവഗണിക്കപ്പെട്ടിരുന്ന പല പദ്ധതികള്‍ക്കും ബജറ്റില്‍ അംഗീകാരം ലഭിച്ചു. നിര്‍മ്മാണം നിലച്ചു പോയ ആകാശപ്പാതയുടെ...

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി...

കോട്ടയം ആത്മ സംഘടിപ്പിക്കുന്ന ലോക സംഗീത ദിനാഘോഷം ഇന്നും നാളെയും

കോട്ടയം ആത്മയുടെയും, കെപിഎൽ കൾചറൽ സൊസൈറ്റിയുടെയും നേതൃത്വത്തിലുള്ള ലോക സംഗീത ദിനാഘോഷം ഇന്നും നാളെയുമായി കെപിഎസ് മേനോൻ ഹാളിൽ നടക്കും.ഇന്ന് 5.30 ന് പി....

പ്രമുഖ കഥാകാരി കെ ആർ മല്ലിക അന്തരിച്ചു

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻപ്രൂഫ്‌ റീഡറുമായ കെആർ മല്ലിക (72) അന്തരിച്ചു. പാപ്പനംകോട്‌ ടിസി 51/ 22(14) കൈലാസം വീട്ടിലായിരുന്നു താമസം.സംസ്‌കാരം വെള്ളിയാഴ്‌ച വൈകിട്ട്‌...