ദേശീയപാത 966 (ഗ്രീന്‍ഫീല്‍ഡ് പാത) ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഭൂവുടമകളുടെ പരാതികള്‍ സമയബന്ധിതമായി തീര്‍പ്പ് കല്‍പ്പിക്കുന്നതിന്റെ ഭാഗമായി ആര്‍ബിട്രേറ്ററെ സഹായിക്കുന്നതിന് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റിനെ താല്‍ക്കാലികമായി നിയമിക്കുന്നു. റവന്യൂ വകുപ്പില്‍ ഡെപ്യൂട്ടി കളക്ടര്‍ തസ്തികയില്‍ നിന്ന് വിരമിച്ച, പരിചയ സമ്പന്നരായ വ്യക്തികള്‍ക്ക് അപേക്ഷിക്കാം.ആര്‍ബിട്രേഷന്‍ യൂണിറ്റില്‍ ക്ലര്‍ക്ക് / ടൈപ്പിസ്റ്റ് തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. പരിചയസമ്പന്നരായ അപേക്ഷകര്‍ ആവശ്യമായ രേഖകകളും ബയോഡാറ്റയും സഹിതം ഡിസംബര്‍ 20ന് വൈകീട്ട് അഞ്ചിന് മുമ്പായി ജില്ലാ കലക്ടര്‍, കലക്ടറേറ്റ്, സിവില്‍ സ്റ്റേഷന്‍, മലപ്പുറം – 676505 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കളക്ടറേറ്റിലെ ലാന്‍ഡ്് അക്വിസിഷന്‍ വിഭാഗത്തില്‍ ബന്ധപ്പെടാം. ഫോണ്‍: 0483-2739581.