കാളിദാസ് ജയറാമിന്‍റെ വിവാഹ ഒരുക്കങ്ങൾ തുടങ്ങി.സുഹൃത്തും മോഡലുമായ തരിണി കലിംഗരായർ ആണ് വധു. ഞായറാഴ്ച ഗുരുവായൂരിൽ വച്ച് കാളിദാസ് തരിണിക്ക് താലിചാർത്തും. കഴിഞ്ഞ ദിവസം ചെന്നൈയില്‍ പ്രി വെഡ്ഡിങ് ചടങ്ങ് സംഘടിപ്പിച്ചിരുന്നു.നവംബർ മാസത്തിലായിരുന്നു കാളിദാസിന്റെയും തരിണിയുടെയും വിവാഹ നിശ്ചയം.
ചെന്നൈയിൽ നിന്നുള്ള തമിഴ് കുടുംബത്തിലെ അംഗമാണ് കാളിദാസിന്റെ വധു തരിണി.തന്റെ പതിനാറാം വയസു മുതൽ മോഡലിംഗ് മേഖലയിൽ സജീവമാണ് തരിണി. വരനും വധുവും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ പ്രീ-വെഡിങ് പാർട്ടിയിൽ ഭക്ഷണം കഴിക്കുന്ന വൈറൽ ദൃശ്യവും പുറത്തുവന്നു കഴിഞ്ഞു. 2022ല്‍ മിസ് ദിവാ യൂണിവേഴ്‌സ് സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്ത താരിണി, 2019ല്‍ മിസ് തമിഴ്‌നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണർ അപ്പ് എന്നീ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. കാളിദാസിന്റെ വിവാഹത്തിന് ആദ്യം ക്ഷണിച്ചത് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെയാണ്. അദ്ദേഹത്തിന്റെ ചെന്നൈയിലെ വസതിയിലെത്തിയാണ് കുടുംബം ക്ഷണക്കത്ത് കൈമാറിയത്. ഇതിന്റെ ചിത്രങ്ങളും കാളിദാസ് സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.