മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍ ‘ ഇനി ഞാന്‍ ഒഴുകട്ടെ ‘ മൂന്നാംഘട്ട ജില്ലാതല ഉദ്ഘാടനം വടക്കാഞ്ചേരി നഗരസഭയിലെ എല്ലാ നീര്‍ച്ചാലുകളും പുനരുജ്ജീവിപ്പിച്ചതിന്റെ പ്രഖ്യാപനം നടത്തി കെ. രാധാകൃഷ്ണന്‍ എം.പി. വടക്കാഞ്ചേരി നഗരസഭ ആര്യംപാടം പകല്‍ വീട് ഓഡിറ്റോറിയത്തില്‍ ഇന്ന് രാവിലെ 9 ന് നിര്‍വ്വഹിക്കും. നിര്‍വ്വഹണ സമിതി അംഗങ്ങളും, ജില്ലാ സാങ്കേതിക സമിതി അംഗങ്ങളും, പങ്കെടുക്കും. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി 2025 മാര്‍ച്ച് 21-ഓടെ സംസ്ഥാനത്തെ മുഴുവന്‍ നീര്‍ച്ചാലുകളും മാലിന്യമുക്തമായി പുനരുജ്ജീവിപ്പിക്കുവാനാണ് ലക്ഷ്യം. സംസ്ഥാനത്തെ നീര്‍ച്ചാലുകള്‍ ജനകീയമായി ശുചീകരിച്ച് പുനരുജ്ജീവിപ്പിക്കുന്നതിന് ഹരിതകേരളം മിഷന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനപങ്കാളിത്തത്തോടെ നടത്തിയ ക്യാമ്പയിനാണ് ‘ ഇനി ഞാനൊഴുകട്ടെ’. ഇനി ഞാന്‍ ഒഴുകട്ടെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ 8 ന് ആരംഭിച്ച് 205 മാര്‍ച്ച് 21 ന് അവസാനിക്കുന്ന തരത്തിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.