ഡ്രൈവര്‍ക്ക് നെഞ്ചുവേദന; ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് അപകടത്തില്‍പെട്ടു

ഡ്രൈവർക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടയത്ത് സ്വകാര്യ ബസ് അപകടത്തില്‍ പെട്ടു. ചങ്ങനാശേരിക്ക് സമീപത്തെ കുരിശുംമൂട് ജംഗ്ഷനിലാണ് അപകടം ഉണ്ടായത്.ബസിൻ്റെ ഡ്രൈവർ വെള്ളാവൂർ സ്വദേശി പ്രദീപിനാണ് ബസ് ഓടിച്ചുകൊണ്ടിരിക്കെ നെഞ്ചുവേദന അനുഭവപ്പെട്ടത്.ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. പ്രദീപിൻ്റെ ആരോഗ്യനില സംബന്ധിച്ച്‌ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖമുണ്ടെന്നാണ് ലഭിക്കുന്ന വിവരം.അപകടത്തെ തുടർന്ന് ബസ് യാത്രക്കാരായ മൂന്ന് പേർക്ക് പരുക്കേറ്റു. ഇവരുടെ പരുക്കുകള്‍ സാരമുള്ളതല്ല. വലിയ ദുരന്തമാണ് ഒഴിവായത്.

Leave a Reply

spot_img

Related articles

വെച്ചൂരില്‍ പത്ത് വയസ് പ്രായമുള്ള പശു ചത്തു, സൂര്യാതപമെന്നു സംശയം

കോട്ടയം വെച്ചൂർ കൊടുതുരുത്ത് സ്വദേശി ഇളംതുരുത്തില്‍ മാർട്ടിൻ്റെ പത്ത് വയസ് പ്രായമുള്ള പശു ചത്തു.കടുത്ത ചൂടിനെ തുടർന്ന് ആണ് നാലു മാസം ഗർഭിണിയായ പശു...

വി ഡി സതീശനായി എറണാകുളത്ത് ഫ്ലക്സ് ബോർഡ്

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച വിവാദങ്ങൾക്കിടെ വി ഡി സതീശനായി എറണാകുളത്ത് ഫ്ലക്സ് ബോർഡ് ഉയർന്നു. ‘യുഡിഎഫ് ജയിക്കും വി ഡി സതീശൻ നയിക്കും' എന്ന...

വാൽപ്പാറ അപകടം; മരിച്ചവരുടെ കുടുംബത്തിനും പരുക്കേറ്റവർക്കും സർക്കാർ ധനസഹായം കിട്ടിയില്ലെന്ന് ആരോപണം

വാൽപ്പാറ അപകടം നടന്ന് ഒരാഴ്‌ച പിന്നിട്ടിട്ടും മരിച്ചവരുടെ കുടുംബത്തിനും പരുക്കേറ്റവർക്കും സർക്കാർ ധനസഹായം കിട്ടിയില്ലെന്ന് ആരോപണം .വാൽപ്പാറയിലെ ദുരന്തബാധിതരെ സർക്കാർ അവഗണിച്ചെന്ന് മഞ്ഞളാംകുഴി അലി....

കവടിയാർ കൊട്ടാരത്തിലെ ആഭരണ കവർച്ച മുൻകൂട്ടി ആസൂത്രണം ചെയ്തെന്ന വിലയിരുത്തലിൽ പോലീസ്

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിലെ കോടികളുടെ ആഭരണ കവർച്ച മുൻകൂട്ടി ആസൂത്രണം ചെയ്തെന്ന വിലയിരുത്തലിൽ പോലീസ്.കവർച്ച നടന്ന മാസത്തെ സിസിടിവി ദൃശ്യങ്ങൾ ലഭിക്കില്ലെന്ന് സ്ഥിരീകരണം. റിട്രീവ്...