ലാപ്പ് ടോപ്പ് അപേക്ഷ തീയതി ദീര്‍ഘിപ്പിച്ചു

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കുളള 2024-25 വര്‍ഷത്തെ ലാപ്പ് ടോപ്പ് അപേക്ഷ സ്വീകരിക്കുന്നതിനുളള കോഴ്‌സുകളുടെ ലിസ്റ്റില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നീറ്റ് (എന്‍ഇഇറ്റി) എന്‍ട്രന്‍സ് റാങ്ക് ലിസ്റ്റില്‍ നിന്നും കേരള സര്‍ക്കാര്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരം സര്‍ക്കാര്‍ അംഗീകൃത കോളേജുകളില്‍ ബാച്ച്‌ലര്‍ ഓഫ് സിദ്ധ മെഡിസിന്‍ & സര്‍ജറി, ബാച്ച്‌ലര്‍ ഓഫ് യുനാനി മെഡിസിന്‍ & സര്‍ജറി, ബിഎസ്.സി അഗ്രികള്‍ചര്‍ (ഓണേഴ്‌സ്), ബിഎസ്.സി ഫോറസ്ട്രി (ഓണേഴ്‌സ്), ബിഎസ്.സി എന്‍വയണ്‍മെന്റല്‍ സയന്‍സ് & ക്ലൈമറ്റ് ചെഞ്ച്(ഓണേഴ്‌സ്), ബാച്ച്‌ലര്‍ ഓഫ് ഫിഷറീസ് സയന്‍സ്(ഓണേഴ്‌സ്), ബിഫാം (Bachelor of Sidha Medicine & Surgery, Bachelor of Unani Medicine & Surgery, BSc. Agriculture (Honors), BSc Forestry (Honors), BSc Environmental Science & Climate Change (Honors), Bachelor of Fisheries Science (BFSc), BPharm) എന്നീ കോഴ്‌സുകള്‍ കൂടി ഉള്‍പ്പെടുത്തി. അതിനാല്‍ പ്രസ്തുത കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് കൂടി ഡിസംബര്‍ 20 വരെ ലാപ് ടോപ്പ് അപേക്ഷ സ്വീകരിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം-വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍, കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, അശോക നഗര്‍, കാഞ്ഞാണി റോഡ്, അയ്യന്തോള്‍ പി.ഒ, തൃശൂര്‍ -3, ഫോണ്‍- 04872364900.

Leave a Reply

spot_img

Related articles

സഹകരണ സ്ഥാപനങ്ങൾ സാധാരണക്കാരുടെ അഭയ കേന്ദ്രം: മന്ത്രി എം ലിജു

സാധാരണക്കാരുടെ അഭയ കേന്ദ്രങ്ങളാണ് സഹകരണ സ്ഥാപനങ്ങളെന്നും അവയുടെ കാലോചിതമായ പരിഷ്കാരത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും എക്‌സൈസ്-സഹകരണ വകുപ്പ് മന്ത്രി എം ലിജു. കായംകുളം എസ് എൻ...

നെല്ല് സംഭരണം: കർഷക രജിസ്ട്രേഷൻ സെപ്റ്റംബർ 30-ന് അവസാനിക്കും

ഒന്നാം വിള വികേന്ദ്രീകൃത നെല്ല് സംഭരണ പദ്ധതിയുമായി ബന്ധപ്പെട്ട് 2026 ആഗസ്റ്റ് 15 ന് ആരംഭിച്ച കർഷക രജിസ്ട്രേഷൻ സെപ്റ്റംബർ 30-ന് അവസാനിക്കും.2026 ഡിസംബർ...

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം നവംബര്‍ 18 മുതല്‍ മണ്ണാര്‍ക്കാട്ട്; പഠനം പോലെ പാഠ്യേതര വിഷയങ്ങൾക്കും പ്രാധാന്യം നൽകണമെന്ന് മന്ത്രി എന്‍. ഷംസുദ്ദീന്‍

സ്‌കൂൾ വിദ്യാഭ്യാസത്തിൽ പാഠ്യേതര വിഷയങ്ങൾക്കും പഠന വിഷയങ്ങൾ പോലെ പ്രാധാന്യം നൽകണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍.പഠനത്തെപ്പോലെ പ്രധാനപ്പെട്ടതാണ് പാഠ്യേതര വിഷയങ്ങളും....

വീടുവിട്ടിറങ്ങി കേരളത്തിലെത്തിയ ബംഗാളി ബാലനെ സുരക്ഷിതമായി മാതാപിതാക്കള്‍ക്ക് കൈമാറി

വീട്ടില്‍ പഠിക്കാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കളോട് പിണങ്ങി ബംഗാളില്‍ നിന്ന് കേരളത്തിലെത്തിയ 14-കാരനെ മലപ്പുറം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ സുരക്ഷിതമായി മാതാപിതാക്കള്‍ക്ക്...