ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു

കോതമംഗലത്തിന് സമീപം പാലമറ്റത്ത് ഇന്ന് പുലർച്ചെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. കീരംപാറ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ കാളക്കടവിന് സമീപത്തെ കൃഷിയിടത്തിലാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. കായ്ച്ചതും, കായ്ക്കാത്തതുമായ നിരവധി തെങ്ങുകളും, കമുകുകളും, വാഴകളുമാണ് തിന്നും ചവിട്ടിമെതിച്ചും നശിപ്പിച്ചിരിക്കുന്നത്.പതിനഞ്ചോളം വലിയ തെങ്ങുകൾ കടപുഴകിയ നിലയിലാണ്. നാല് ലെയറുള്ള കമ്പിവേലി തകർത്താണ് ആനകൾ അകത്തു കടന്നത്.ആലുവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സെമിനാരിയുടെ ഉടമസ്ഥതയിലുള്ള ഒമ്പതരയേക്കർ സ്ഥലത്തെ കൃഷികളാണ് ആനക്കൂട്ടം നശിപ്പിച്ചത്.വനം വകുപ്പിൻ്റെ ആർ ആർ ടി സംഘവും, ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു.

Leave a Reply

spot_img

Related articles

നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു

നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു.ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവാവിനെ സാരമായ പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാവാലം സ്വദേശികളായ ശരത്...

ആർ. സുഗതനെ അയോഗ്യതയിൽ നിന്ന് സംരക്ഷിക്കാൻ കത്ത് നൽകിയ സംഭവത്തിൽ തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്രയെ സസ്പെൻഡ് ചെയ്‌തു

തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്രയെ സസ്പെൻഡ് ചെയ്‌തു.തിരുവനന്തപുരം നഗരസഭ കൗൺസിലർ ആർ. സുഗതനെ അയോഗ്യതയിൽ നിന്ന് സംരക്ഷിക്കാൻ കത്ത് നൽകിയ സംഭവത്തിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ

വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ.മഹാരാഷ്ട്ര സ്വദേശി, കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെയാണ് പിടിയിലായത്.അതിരപ്പിള്ളി വനമേഖലയിൽ ജോജു ജോസഫ് നായകനായ സിനിമയുടെ...

തെരുവില്‍ നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നവ‍ർക്കെതിരെ കർശന നടപടി

തെരുവുനായ നിയന്ത്രണത്തിന് അടിയന്തര നടപടികള്‍ നി‍ർദേശിച്ച്‌ തദ്ദേശസ്ഥാപനങ്ങള്‍ക്ക് സ‍ർക്കാരിന്‍റെ സർക്കുലർ.ഷെല്‍ട്ടർ ഹോമുകള്‍ വേഗത്തില്‍ തയ്യാറാക്കണമെന്നും നായ്ക്കളെ പിടികൂടാൻ പ്രത്യേക ഡ്രൈവ് നടത്തണമെന്നുമാണ് നി‍ർദേശം.തെരുവുനായശല്യത്തിന് പരിഹാരം...