അന്യായമായ തപാൽ പാർസൽ ചാർജ് വർദ്ധനവ് പിൻവലിക്കണം: ഫെഡറേഷൻ ഓഫ് മലയാളം ബുക്ക് പബ്ലിഷേഴ്സ്

കൊച്ചി- തപാൽ പാർസൽ ചാർജ്ജ് ഇരട്ടിയായി വർദ്ധിപ്പിച്ച തപാൽ വകുപ്പിൻ്റെ അന്യായമായ നടപടി പിൻവലിക്കണമെന്ന് ഫെഡറേഷൻ ഓഫ് മലയാളം ബുക്ക് പബ്ലിഷേഴ്സ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
500 ഗ്രാം വരെയുള്ള പാർസൽ സംസ്ഥാനത്ത് അയയ്ക്കാൻ പുതുക്കിയ നിരക്ക് 77 രൂപയും സംസ്ഥാനത്തിന് പുറത്തേക്ക് അയയ്ക്കാൻ ജി എസ് ടി അടക്കം 84 രൂപയുമാകും. 501 ഗ്രാം മുതൽ വർദ്ധിക്കുന്നു ഓരോ 500 ഗ്രാമിനും അടുത്ത സ്ലാബായി കണക്കാക്കി നിരക്ക് ആനുപാതികമായി വർദ്ധിച്ചിച്ചു.
നേരത്തെ ഇതേ പാഴ്സൽ രാജ്യത്തെവിടെയ്ക്കും അയയ്ക്കാൻ ജി എസ് ടി അടക്കം 42 രൂപ മതിയായിരുന്നു.
ഒട്ടേറെ പ്രതിസന്ധികൾ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന
പുസ്തകപ്രസാധക മേഖലയെ ഈ പദത നിരക്ക് വർദ്ധനവ് സാരമായി ബാധിക്കും. പ്രസാധകർ തപാൽ പാർസൽ ചാർജ്ജ് ഈടാക്കാതെയാണ് വായനക്കാരിലേക്ക് പുസ്തകങ്ങൾ എത്തിച്ചു കൊണ്ടിരിക്കുന്നത്.
പുതുക്കിയ നിരക്ക് പിൻവലിക്കണമെന്നും പ്രിന്റഡ് പുസ്തകങ്ങൾ അയ്ക്കുവാൻ നേരത്തെയുണ്ടായിരുന്ന സൗജന്യ നിരക്കുകൾ പുനഃസ്ഥാപിക്കണമെന്നും ഫെഡറേഷൻ ഓഫ് മലയാളം ബുക്ക് പബ്ലിഷേഴ്സ് സംസ്ഥാന പ്രസിഡണ്ട് അനിൽ വേഗ, ജനറൽ സെക്രട്ടറി സുനിൽ പി. മതിലകം എന്നിവർ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.

Leave a Reply

spot_img

Related articles

മഹാരാഷ്ട്രയിൽ നാലുനില കെട്ടിടം തകർന്നുവീണ് 6 മരണം; നിരവധിപേർ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നു

മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ നാല് നിലയുള്ള പാർപ്പിട കെട്ടിടം തകർന്നുവീണ് ആറുമരണം. അവശിഷ്ടങ്ങൾക്കിടയിൽ നാലോ അഞ്ചോ പേർ കൂടി കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം. രക്ഷ പ്രവർത്തനം...

ഹോക്കി ദേശീയ പുരുഷ, വനിതാ ടീമിന്റെ ജഴ്‌സി നിറം കാവിയാക്കിയതിൽ വിശദീകരണവുമായി ഹോക്കി ഇന്ത്യ

ഹോക്കി ദേശീയ പുരുഷ, വനിതാ ടീമിന്റെ ജഴ്‌സി നിറം കാവിയാക്കിയതിൽ വിശദീകരണവുമായി ഹോക്കി ഇന്ത്യ. നെതർലാൻഡ്‌സിലും ബെല്‍ജിയത്തിലും നടക്കുന്ന ഇന്റർനാഷണല്‍ ഹോക്കി ഫെഡറേഷൻ (എഫ്‌ഐഎച്ച്‌)...

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ആഗസ്ത് 17ന് ദേശീയ പ്രക്ഷോഭത്തിനു ബിഎംഎസ് ദേശീയ സമിതി

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ആഗസ്ത് 17ന് ദേശീയ പ്രക്ഷോഭത്തിനു ബിഎംഎസ് ദേശീയ സമിതി തീരുമാനം .രാജ്യവ്യാപകമായി അന്ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രക്ഷോഭം നടത്തും.ഇഎസ്‌ഐ പരിധി 21,000ല്‍...

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു

രാജ്യത്തെ മത്സരപരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും തടയുന്നത് ലക്ഷ്യമിട്ടുള്ള 'പൊതുപരീക്ഷാ (അന്യായ മാർഗ്ഗങ്ങൾ തടയൽ) ഭേദഗതി ബിൽ, 2026' ലോക്‌സഭയിൽ അവതരിപ്പിച്ചു. സഭയിൽ പ്രതിപക്ഷ...