അഗ്നിവീർ: സേവന കാലാവധി 2 വർഷം കൂടി നീട്ടി; എല്ലാവർക്കും സ്ഥിര നിയമനത്തിന് അവസരം

അഗ്നിവീറുകളുടെ സേവന കാലാവധി 2 വർഷം കൂടി നീട്ടാനും തുടർന്ന് ഇവർക്ക് സ്ഥിര നിയമനത്തിന് അവസരം ഒരുക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചു. അഗ്നിപഥ് പദ്ധതിയിലൂടെ 2022-ൽ അഗ്നിവീറുകളായ 18,300-ലധികം പേർ കാലാവധി തികച്ച് ഡിസംബർ 31-ന് പുറത്തുപോകാനിരിക്കെയാണ് സേനകളുടെ ശുപാർശ കേന്ദ്രം അംഗീകരിച്ചത്. കാലാവധി പൂർത്തിയാകുമ്പോൾ മികവ് തെളിയിക്കുന്ന 25% പേർക്ക് സ്ഥിര നിയമനം എന്ന നിലവിലെ വ്യവസ്ഥ തുടരുന്നതിനൊപ്പം, സ്ഥിര നിയമനം ലഭിക്കാത്ത 75% പേർക്ക് 2 വർഷത്തെ അധിക സേവനത്തിന് അവസരം നൽകും. അതിനുശേഷം താൽപര്യവും യോഗ്യതയുമുണ്ടെങ്കിൽ ഇവരെയും സ്ഥിരം സൈനികരാക്കാം. 2 വർഷത്തെ അധിക സേവന കാലത്ത് ഉയർന്ന ശമ്പളവും മെച്ചപ്പെട്ട സേവാനിധി പാക്കേജും ലഭിക്കും. അതേസമയം, 4 വർഷത്തെ സേവനത്തിനു ശേഷം സ്ഥിര നിയമനം കിട്ടുന്നവർക്ക് പിന്നിലായിരിക്കും ഇവരുടെ സീനിയോറിറ്റി. ഇതോടെ, കേന്ദ്ര സായുധ പൊലീസ് വിഭാഗങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സംസ്ഥാന സർക്കാരുകളിലും അഗ്നിവീറുകൾക്ക് സംവരണം ഏർപ്പെടുത്താനുള്ള തീരുമാനം റദ്ദാകും.

Leave a Reply

spot_img

Related articles

ചലോ ദില്ലി റാലിയിലേക്ക് എല്ലാവരെയും ക്ഷണിച്ച്‌ രാഹുല്‍ ഗാന്ധി

ജനാധിപത്യത്തെയും ഭരണഘടനയെയും നെഞ്ചിലേറ്റുന്ന ഓരോ പൗരനും പ്രതിപക്ഷ ഇന്ത്യ സഖ്യം സംഘടിപ്പിക്കുന്ന "ചലോ ദില്ലി'ബഹുജന പ്രക്ഷോഭ റാലിയിലേക്ക് എത്തണമെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി.നവംബർ...

നവംബർ 1 ന് ഇന്ത്യ സഖ്യത്തിന്റെ മഹാറാലിക്ക് രാംലീല മൈതാനം സജ്ജം: കനത്ത സുരക്ഷ

നവംബർ 1 ന് ഇന്ത്യ സഖ്യത്തിന്റെ മഹാറാലിക്കു വേദിയാകുന്ന ഡല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ രാംലീല മൈതാനിയില്‍ അവസാനവട്ട ഒരുക്കങ്ങള്‍ പൂർത്തിയാകുന്നു. മുതിർന്ന പ്രതിപക്ഷനേതാക്കള്‍ നേരിട്ടെത്തിയാണ് സജ്ജീകരണങ്ങള്‍...

അർണബ് ചുഴലിക്കാറ്റ് വീശിയടിച്ച ആന്ധ്രാപ്രദേശില്‍ വൻനാശം

അർണബ് ചുഴലിക്കാറ്റ് വീശിയടിച്ച ആന്ധ്രാപ്രദേശില്‍ വൻനാശം .മരം വീണും വൈദ്യുതാഘാതമേറ്റും വിവിധ സ്ഥലങ്ങളിലായി അഞ്ച് സ്ത്രീകളുള്‍പ്പെടെ എട്ട് പേർ മരിച്ചു.നിലവില്‍ കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും...

ലക്ഷക്കണക്കിനു പേർ ഫോളോ ചെയ്യുന്ന ഇൻഫ്ലുവൻസർക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ലഭിച്ചത് വെറും 33 വോട്ടുകൾ

ലക്ഷക്കണക്കിനു പേർ ഫോളോ ചെയ്യുന്ന ഇൻഫ്ലുവൻസർക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ലഭിച്ചത് വെറും 33 വോട്ടുകൾ . ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയയിൽ...