സംസ്ഥാനത്ത് വാഹന രജിസ്‌ട്രേഷന്‍ എവിടെ വേണമെങ്കിലും ചെയ്യാം; പഠനത്തിന് സാങ്കേതികമ്മിറ്റി രൂപീകരിച്ച് ഗതാഗത കമ്മീഷണർ

കേരളത്തില്‍ വാഹന ഉടമയുടെ താമസ സ്ഥലം അനുസരിച്ച്, അതാത് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളിലാണ് നിലവില്‍ വാഹനം രജിട്രര്‍ ചെയ്യേണ്ടത്. ഈ രീതിയില്‍ മാറ്റം വരും. എവിടെ നിന്ന് വേണമെങ്കിലും വാഹനം രജിസ്ട്രര്‍ ചെയ്യാം. അതിന് ബി എച്ച് രജിസ്‌ട്രേഷന്‍ സമാനമായി ഏകീകൃത നമ്പര്‍ സംവിധാനം കൊണ്ടുവരാനാണ് ആലോചന. ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് മോട്ടോര്‍വാഹന വകുപ്പ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട പഠനത്തിനായി സാങ്കേതികമ്മിറ്റി രൂപീകരിച്ചു. മോട്ടോര്‍ വാഹന വകുപ്പ് ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. രണ്ട് ആഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം വീണ്ടും നടപ്പാക്കും. എച്ചും എട്ടും മാത്രം എടുക്കുന്ന രീതി മാറ്റും അക്രഡിറ്റഡ് ഡ്രൈവിങ് കൂടുതൽ വരുമ്പോൾ മാറ്റം ഉണ്ടാകും. ആദ്യം ലേണേഴ്‌സ് ടെസ്റ്റ് പരിഷ്‌കരിക്കും. നെഗറ്റീവ്മാര്‍ക്ക് അടക്കം ഏര്‍പ്പെടുത്തി തിയറി പരീക്ഷ വിപുലീകരിക്കും. റോഡ് ടെസ്റ്റ്, എച്ച്, എട്ട് ടെസ്റ്റുകള്‍ക്കും മാറ്റമുണ്ടാകും. മൂന്ന് മാസത്തിനകം പദ്ധതി നടപ്പാക്കിമെന്നും ഗതാഗത കമ്മീഷണര്‍ സിഎച്ച് നാഗരാജ് വ്യക്തമാക്കി. വർധിച്ചുവരുന്ന റോഡ് അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലുള്ള അടിമുടി മാറ്റങ്ങൾ

Leave a Reply

spot_img

Related articles

റെയില്‍വേ സ്റ്റേഷനുകളിലെ വാഹന പാര്‍ക്കിംഗ്: ജി.എസ്.ടി കണ്ടെത്തിയത് 7.56 കോടി രൂപയുടെ നികുതി വെട്ടിപ്പ്

സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിന്റെ ഇന്റലിജന്‍സ് ആന്‍ഡ് എന്‍ഫോഴ്സ്മെന്റ് വിഭാഗം സംയുക്തമായി സെപ്റ്റംബര്‍ 16-ന് സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളിലെ വാഹന പാര്‍ക്കിംഗ് സേവന...

ബൈക്ക് അപകടത്തിൽ ഡീക്കൻ ആഷർ ഷാജി മരിച്ചു

പന്തളം അറത്തിൽ സ്വദേശി റവ. ഡീക്കൻ ആഷർ ഷാജി ആറന്മുളയിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ മരിച്ചു.മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കോട്ടയം തിയോളജിക്കൽ സെമിനാരി...

മലരിക്കൽ ആമ്പൽ വസന്ത പാടശേഖരങ്ങളിൽ സർവീസ് നടത്തുന്ന ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്ക് സാമൂഹിക വിരുദ്ധർ ഉപ്പുകല്ല് ഇട്ട് നശിപ്പിച്ചു

കോട്ടയം മലരിക്കൽ ആമ്പൽ വസന്ത പാടശേഖരങ്ങളിൽ സർവീസ് നടത്തുന്ന ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്ക് ഉപ്പുകല്ല് ഇട്ട് നശിച്ചു.കാഞ്ഞിരം മലരിക്കൽ കുറ്റിത്താരാടി കടവ് കേന്ദ്രീകരിച്ച്...

ഓപ്പറേഷൻ തൂഫാൻ ഇനി വാർഡുകളിലേക്ക്: ആദ്യപടിയായി ആന്റി നർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീം

സംസ്ഥാനത്ത് ലഹരി മാഫിയകൾക്കെതിരായ നടപടി ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ടം പ്രഖ്യാപിച്ച്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല. രണ്ടാം ഘട്ടത്തിന്റെ ആദ്യ പടിയായി ആന്റി നർക്കോട്ടിക്...