എം കെ.രാഘവന്‍ എംപിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു

എം കെ.രാഘവന്‍ എംപിക്കെതിരായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവില്‍ പ്രതിഷേധിച്ചു.രാഘവന്‍ ചെയര്‍മാനായ മാടായി കോളേജില്‍ സിപിഎം പ്രവര്‍ത്തകന് നിയമനം നല്‍കിയതിനെതിരെ പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ എംപിയുടെ കോലം കത്തിച്ചു.രാഘവന്റെ നാട്ടിലെ കോണ്‍ഗ്രസ് കമ്മിറ്റി ഒന്നടങ്കം രാജിയും നല്‍കി. കോളേജ് ഭരണസമിതി അംഗങ്ങളായ നേതാക്കളെ ഡിസിസി സസ്‌പെന്‍ഡ് ചെയ്തു.

പയ്യന്നൂര്‍ സഹകരണ സൊസൈറ്റിക്ക് കീഴിലാണ് കോളേജ്. ചെയര്‍മാന്‍ എം.കെ.രാഘവന്‍. കോണ്‍ഗ്രസ് നേതാക്കള്‍ അംഗങ്ങളായ ഭരണസമിതി. ഒഴിവുവന്ന അനധ്യാപക തസ്തികയില്‍ രാഘവന്റെ ബന്ധുവായ സിപിഎം പ്രവര്‍ത്തകനെ നിയമിച്ചതിലാണ് എതിര്‍പ്പ്.രാഘവനെ ശനിയാഴ്ച വഴിയില്‍ തടഞ്ഞ കുഞ്ഞിമംഗലത്തെ നാല് നേതാക്കളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇവരുമായി ജില്ലാ നേതാക്കള്‍ അനുരഞ്ജന ചര്‍ച്ചയും നടത്തി.എന്നാല്‍ തിങ്കളാഴ്ച രാവിലെ രാഘവന്റെ ബന്ധുവിന് നിയമന ഉത്തരവ് നല്‍കിയതോടെയാണ് പ്രതിഷേധം പരസ്യമായത്.എംപിയുടെ നാടായ കുഞ്ഞിമംഗലത്തെ മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജിവച്ചു. പതിനാല് ബൂത്ത് പ്രസിഡന്റുമാരും രാജി നല്‍കി.

Leave a Reply

spot_img

Related articles

ഫാമിലി കൗണ്‍സിലര്‍ തസ്തിക ഒഴിവ്

ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് ഫാമിലി കൗണ്‍സിലര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ബി എ / ബി എസ് സി സൈക്കോളജി (മുഴുവന്‍ സമയം),...

ഗോകുലം ഗോപാലന്റെ ഓഫീസിൽ ഇ ഡി റെയ്ഡ്

മോഹൻ ലാൽ ചിത്രമായ എംപുരാന്റെ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റിൻ്റെ റെയ്‌ഡ്. ഗോകുലം ഗോപാലന്റെ ചെന്നൈ കോടമ്പാക്കത്തെ ധനകാര്യ...

വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ല; എം.വി. ഗോവിന്ദൻ

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.കേസ് വീണ വിജയനും കമ്പനിയും ഏറ്റെടുക്കും.വഴിവിട്ട ഒരു...

എം എം മണിയുടെ ആരോഗ്യനില തൃപ്‌തികരം

സിപിഎം പാർട്ടി കോൺഗ്രസിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സിപിഎം നേതാവ് എംഎം മണിയുടെ ആരോഗ്യനില തൃപ്‌തികരം. മധുരയിലെ അപ്പോളോ ആശുപത്രിയിലാണ്...