ചാണ്ടി ഉമ്മൻ അദ്ദേഹത്തിന്റെ അഭിപ്രായമാണ് രേഖപ്പെടുത്തിയത്; തിരുവഞ്ചൂർ രാധാകൃഷ്ണൻ

ചാണ്ടി ഉമ്മൻ അദ്ദേഹത്തിന്റെ അഭിപ്രായമാണ് രേഖപ്പെടുത്തിയതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ.അതൃപ്തിക്ക് പിന്നിൽ എന്തെന്ന് പാർട്ടി നേതൃത്വം പരിശോധിക്കും.അതുകൊണ്ട് ആ വിഷയം അവസാനിക്കും.ചാണ്ടിയുമായി സ്ഥിരം സംസാരിക്കുന്ന ആളാണ് താൻ…ചാണ്ടിയെ പോലുള്ള ഒരാളുടെ മനസ്സിന് വിഷമം ഉണ്ടായെങ്കിൽ ആ വിഷയം പരിഹരിച്ചു തന്നെ മുന്നോട്ട് പോകുമെന്നും തിരുവഞ്ചൂർ പറഞ്ഞു.എം.കെ രാഘവൻ വിഷയത്തിൽ പൊതുസമൂഹത്തിൽ നിൽക്കുന്ന ഒരാൾക്കുണ്ടാവുന്ന വിഷമമാണ് അദ്ദേഹത്തിന് ഉണ്ടായത്.പരസ്പരം സംസ്കാര സമ്പന്നമായ പെരുമാറ്റ രീതി വേണമെന്നാണ് തന്റെ അഭിപ്രായം.അതിന്റെ ലംഘനം ഉണ്ടാവരുതെന്നും തിരുവഞ്ചൂർ പറഞ്ഞു.പുനഃസംഘടന എന്നാൽ ചേരി തിരിവിനുള്ള അവസരമല്ല.സംഘടന ഇന്ന് മെച്ചപ്പെട്ട നിലയിൽ മുന്നോട്ട് പോകുന്നു. വിഭജിച്ചു കാണണമെന്ന് ആഗ്രഹിക്കുന്ന ആളുകളുണ്ട്.പരസ്പര വിശ്വാസത്തോടെ ചർച്ച ചെയ്യേണ്ട വിഷയമാണ്ഇത്തരം വിഷയങ്ങൾ പൊതു സംവാദത്തിലേക്ക് പോകുന്നത് ഗുണകരമല്ല. പാർട്ടി പുനഃസംഘടന എന്നാൽ പാർട്ടി പിടിച്ചെടുക്കാൻ കിട്ടുന്ന അവസരമായി കാണരുതെന്നും തിരുവഞ്ചൂർ കോട്ടയത്ത്‌ പ്രതികരിച്ചു.

Leave a Reply

spot_img

Related articles

പാര്‍ട്ടിക്കുള്ളിലെ പ്രായപരിധി എടുത്തു കളയണമെന്ന് ജി സുധാകരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്‌

പാര്‍ട്ടിക്കുള്ളിലെ പ്രായപരിധി എടുത്തു കളയണമെന്ന് ജി സുധാകരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്‌. സിപിഎമ്മിൽ പ്രായപരിധി എടുത്തു കളയുന്നതാണ് ഭംഗി. പിണറായി മുതൽ മണിക് സർക്കാർ വരെയുള്ള...

മഞ്ചേരിയില്‍ എസ് ഡി പി ഐ പ്രവർത്തകരുടെ വീടുകളില്‍ എൻ ഐ എ റെയ്ഡ്

മഞ്ചേരിയില്‍ എസ് ഡി പി ഐ പ്രവർത്തകരുടെ വീടുകളില്‍ എൻ ഐ എ റെയ്ഡ്. അഞ്ച് വീടുകളിലാണ് റെയ്ഡ് നടത്തിയത്. പുലർച്ചെ മൂന്ന് മണിയോടെയാണ്...

മാസപ്പടി കേസ്; വീണാ വിജയനെ എസ്‌എഫ്‌ഐഒ പ്രതി ചേര്‍ത്തതിന് പിന്നാലെ ചോദ്യങ്ങളുമായി വി കെ സനോജ്

മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെ എസ്‌എഫ്‌ഐഒ പ്രതി ചേര്‍ത്തതിന് പിന്നാലെ ചോദ്യങ്ങളുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. കേന്ദ്ര സര്‍ക്കാരിന്റെ...

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. അഞ്ചു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍...