ക്ഷേത്രത്തില്‍ മുഖ്യമന്ത്രിയുടെ അടക്കം ഫോട്ടോയുള്ള ഫ്ലക്‌സ്; വിമര്‍ശിച്ച്‌ ഹൈക്കോടതി

ആലപ്പുഴ തുറവൂർ മഹാദേവ ക്ഷേത്രത്തില്‍ ഫ്ലക്‌സ് ബോർഡ് വച്ചതിനെതിരെ ഹൈക്കോടതിയുടെ വിമർശനം. മുഖ്യമന്ത്രി, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് തുടങ്ങിയവരുടെ ഫോട്ടോ പതിച്ച്‌ ഫ്ലക്‌സ് അടിച്ചത് എന്തിനെന്ന് ദേവസ്വം ബെഞ്ച് ചോദിച്ചു.

ദേവസ്വം ബോർഡ് പ്രസി‍ഡന്‍റ് ക്ഷേത്രങ്ങളുടെ ചുമതലക്കാരനും ട്രസ്റ്റിയുമാണെന്നും അല്ലാതെ ഉടമസ്ഥനല്ലെന്നും കോടതി പറ‌ഞ്ഞു. ഭഗവാനെ കാണാനാണ് ഭക്തർ ക്ഷേത്രത്തില്‍ വരുന്നത്. അല്ലാതെ അഭിവാദ്യമർപ്പിച്ച ഫ്ലക്‌സ് കാണാനല്ല. ഉത്തരവാദിത്തപ്പെട്ടവർ ഫ്ലക്‌സ് എന്തുകൊണ്ട് അവിടെ നിന്ന് എടുത്തുമാറ്റിയില്ലെന്നും ജസ്റ്റീസ് അനില്‍ കെ നരേന്ദ്രൻ ചോദിച്ചു.

ശബരിമല ഇടത്താവളമായ ക്ഷേത്രത്തില്‍ ഇത്തരത്തില്‍ ഫ്ലക്‌സ് അടിച്ച്‌ വെച്ചത് അനുവദിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. ഫ്ലക്‌സിന് മുടക്കുന്ന കാശ് അന്നദാനത്തിന് മുടക്കിയാല്‍ അയ്യപ്പഭക്തർക്ക് കൂടുതല്‍ പ്രയോജനപ്പെടുമെന്നും കോടതി പറഞ്ഞു.

Leave a Reply

spot_img

Related articles

മുതിർന്ന കോൺഗ്രസ് നേതാവ് കുമരി അനന്തൻ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് കുമരി അനന്തൻ അന്തരിച്ചു. 92 വയസ്സായിരുന്നു. ഒരു തവണ 1977 ൽ നാഗർകോവിൽ മണ്ഡലത്തിൽ നിന്നു ജയിച്ച് ലോകസഭയിലെത്തി. പിന്നീട്...

സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി ജി സുധാകരനെ സന്ദർശിച്ചു

സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി മുതിർന്ന നേതാവ് ജി സുധാകരനെ സന്ദർശിച്ചു.ജി സുധാകരന്റെ പുന്നപ്രയിലെ വീട്ടിലെത്തിയായിരുന്നു സന്ദർശനം.സി പി എം ജനറൽ...

കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

വേമ്പനാട് കായലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.മത്സ്യബന്ധന ജോലിക്കിടയിൽ വേമ്പനാട് കായലിൽ കുഴഞ്ഞുവീണു കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.കൈപുഴമുട്ട് സുനിൽ ഭവനിൽ സുനിൽകുമാർ (പോറ്റി)...

സപ്ലൈകോ വിഷു – ഈസ്റ്റർ ഫെയറിന് നാളെ തുടക്കം

സപ്ലൈകോ വിഷു - ഈസ്റ്റർ ഫെയറിന് നാളെ തുടക്കം. ഏപ്രിൽ 10 മുതൽ 19 വരെയാണ് സംസ്ഥാനത്തെ എല്ലാ താലൂക്കിലെയും ഒരു പ്രധാന വില്പനശാല...