ജെൻഡർ ഇക്വാളിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കും: മന്ത്രി ഡോ. ആർ ബിന്ദു

ഉന്നതവിദ്യാഭ്യാസ മേഖലയിലെ സമഗ്ര പരിഷ്‌കരണത്തിന്റെ ഭാഗമായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജെൻഡർ ഇക്വാളിറ്റി ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. കാലടി സർവകലാശാല കേന്ദ്രീകരിച്ചാണ് മികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നത്. അടുത്ത വർഷം ഇതിന്റെ ആഭിമുഖ്യത്തിൽ എല്ലാ കലാലയങ്ങളിലും ജെൻഡർ പാർലമെന്റുകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു. നിയമസഭാ പുസ്തകോത്സവത്തിന്റെ പ്രചരണാർത്ഥം സെക്രട്ടേറിയേറ്റിലെ പഴയ നിയമസഭാ ഹാളിൽ സംഘടിപ്പിച്ച മാതൃകാ വനിതാ നിയമസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

നിയമനിർമാണ സഭ സമത്വ വേദിയാകണമെങ്കിൽ സ്ത്രീകളുടെ പങ്കാളിത്തവും പ്രാതിനിധ്യവും ഉറപ്പാക്കണം. അനീതികൾക്കെതിരെ സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ബോധപൂർവമായ ഇടപെടലുകൾ ആവശ്യമാണ്. രാജ്യത്തെ സാമൂഹ്യ വ്യവസ്ഥയിൽ അസമത്വവും ചൂഷണവും നിലനിൽക്കുന്നതിനാൽ വിവിധ വിഭാഗങ്ങൾ അരികുവൽക്കരിക്കപ്പെട്ടവരായി നിലവിലുണ്ട്. സ്ത്രീ വിരുദ്ധ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. പുതിയ തലമുറ ഇത്തരം വിലക്കുകളെ അതിജീവിച്ച് ആത്മവിശ്വാസത്തോടെ മുന്നോട്ടു കടന്നുവരുന്നത് പ്രതീക്ഷ നൽകുന്നു. ആധുനിക യുഗത്തിലെ സാങ്കേതികവിദ്യാ മേഖലയിലും വിദ്യാർത്ഥിനികളുടെ മുന്നേറ്റം പ്രകടമാണ്. സമഭാവനയുടെ നവകേരളം സൃഷ്ടിക്കാൻ സ്ത്രീ മുന്നേറ്റത്തിന്റെ പ്രതിഫലനം നിയമനിർമാണ വേദികളിൽ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.തലസ്ഥാനത്തെ മുപ്പത്തിയഞ്ച് കോളേജുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥിനികളാണ് മാതൃകാ വനിതാ നിയമസഭക്ക് നേതൃത്വം നൽകിയത്. നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നിയമസഭാ സെക്രട്ടറി ഡോ എൻ കൃഷ്ണകുമാർ, സ്പെഷ്യൽ സെക്രട്ടറി ഷാജി സി ബേബി തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

spot_img

Related articles

പിക്കപ്പ് വാനിടിച്ച് രണ്ടു കാൽനട യാത്രക്കാർ മരിച്ചു

ത്യശൂർ വാണിയംപാറയിൽ പിക്കപ്പ് വാനിടിച്ച് രണ്ടു കാൽനടയാത്രക്കാർ മരിച്ചു. മണിയൻകിണർ സ്വദേശി രാജു (50), ജോണി(57) എന്നിവരാണ് മരിച്ചത്. ചായ കുടിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴാണ്...

ലീഗിന്‍റെ മതേതരത്വത്തിന് ആരുടേയും സർട്ടിഫിക്കറ്റ് വേണ്ട, മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ കുഞ്ഞാലിക്കുട്ടി

ലീഗിന്‍റെ മതേതരത്വത്തിന് ആരുടേയും സർട്ടിഫിക്കറ്റ് വേണ്ട, മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ കുഞ്ഞാലിക്കുട്ടി.വെള്ളാപ്പള്ളി നടേശന്‍റെ മലപ്പുറം വിരുദ്ധ പ്രസ്താവന മുസ്ലിം ലീഗിനെതിരാണെന്ന പിണറായി വിജയന്‍റെ പ്രതികരണത്തിനെതിരെ പികെ...

ഫോണിലൂടെ മുത്തലാഖ്; കൊണ്ടോട്ടി സ്വദേശിക്കെതിരെ കേസെടുത്തു

മലപ്പുറത്ത് ഫോണിലൂടെ യുവതിയെ മുത്തലാഖ് ചൊല്ലിയ സംഭവത്തിൽ കൊണ്ടോട്ടി സ്വദേശി വീരാൻ കുട്ടിക്കെതിരെ പൊലീസ് കേസെടുത്തു.സ്ത്രീധന പീഡനം, ഗാർഹിക പീഡനം, മാനസികമായും ശാരീരികമായും ഉപദ്രവിക്കൽ...

അഭിഭാഷക-വിദ്യാർത്ഥി സംഘർഷം; പൊലീസുകാരെ മർദിച്ചതിൽ പത്തോളം പേർക്കെതിരെ കേസ്

കൊച്ചിയിൽ അഭിഭാഷകരും വിദ്യാർത്ഥികളും തമ്മിലുണ്ടായ സം​ഘർഷത്തിൽ പൊലീസുകാരെ മർദിച്ചതിലും കേസെടുത്തു. പൊലീസുകാരെ മർദിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന വിദ്യാർത്ഥികളും അഭിഭാഷകരുമായ പത്തോളം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതുവരെ...