പാലക്കാട് വീണ്ടും വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; നടുറോഡിലിട്ട് ചവിട്ടുന്ന ദൃശ്യങ്ങൾ പുറത്ത്

പാലക്കാട് കുമരനെല്ലൂരിൽ വീണ്ടും വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്. ചൊവ്വാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ചേരിതിരിഞ്ഞ് വിദ്യാർത്ഥികൾ തമ്മിൽ തല്ലിയത്. നടുറോഡിലിട്ട് ചവിട്ടുന്ന ദൃശ്യങ്ങളും പുറത്തുവന്നു. കുമാരനെല്ലൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർഥികൾ തമ്മിലാണ്സംഘർഷമുണ്ടായത്.സ്കൂളിനു മുന്നിലെ ബസ്റ്റോപ്പിൽ വെച്ചുണ്ടായ സംഘർഷം നടു റോഡിൽ വരെയെത്തി. നിലത്തുവീണ വിദ്യാർത്ഥികളെ കൂട്ടമായി മറ്റു വിദ്യാർത്ഥികൾ ചാടിചവിട്ടുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഇന്നുണ്ടായ സംഭവത്തിൽ ഇതുവരെ ആരും പരാതി നൽകിയിട്ടില്ല. സംഘർഷത്തിന്റെദൃശ്യങ്ങൾ തൃത്താല പോലീസിന് സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് അംഗങ്ങൾ കൈമാറിയിട്ടുണ്ട്.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....