ഐക്യരാഷ്‌ട്ര സഭയുടെ പരിസ്ഥിതി സംരക്ഷണത്തിനായുള്ള ‘യുഎൻ ചാമ്പ്യൻസ് ഓഫ് എർത്ത് 2024’ പുരസ്കാരം പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിലിന്. പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള സംഭാവനകള്‍ പരിഗണിച്ചാണ് ആദരവ്. ശരിയുടെ പക്ഷത്തു നില്‍ക്കുന്നതിനാല്‍ സന്തോഷവാനാണെന്നായിരുന്നു പുരസ്കാര വാർത്തയെക്കുറിച്ച് 82കാരനായ മാധവ് ഗാഡ്ഗില്‍ പിടിഐയോടു പ്രതികരിച്ചത്.ജനസംഖ്യാ വർധനയും കാലാവസ്ഥാ വ്യതിയാനവും വികസനവും പശ്ചിമഘട്ട മേഖലകളില്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച സമിതി മാധവ് ഗാഡ്ഗിലിന്‍റെ അധ്യക്ഷതയിലായിരുന്നു.