ജെ.എൻ.ടി.ബി.ജി.ആർ.ഐ സ്ഥാപനത്തിലെ രജിസ്ട്രാർ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഡിസംബർ 31 നകം നൽകണം. ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതമുള്ള അപേക്ഷ ഡയറക്ടർ, ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കരിമൻകോട് പി.ഒ, പച്ച, പാലോട്, തിരുവനന്തപുരം വിലാസത്തിൽ ലഭിക്കണം. കവറിന് പുറത്ത് രജിസ്ട്രാർ തസ്തികയിലേക്കുള്ള അപേക്ഷയെന്ന് രേഖപ്പെടുത്തിയിരിക്കണം.