15കാരനെ ലൈംഗികമായി പീഡിപ്പിച്ചു പണം തട്ടി; യുവതി അറസ്റ്റിൽ

പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച് വീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. മലപ്പുറം തിരൂരിലാണ് യുവതി പോക്സോ കേസിൽ അറസ്റ്റിലായത്. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമയാണ് (30) അറസ്റ്റിലായത്. യുവതിയുടെ ഭർത്താവിന്‍റെ അറിവോടെയായിരുന്നു പതിനഞ്ചുകാരനെ പീഡിപ്പിച്ചത് യുവതിയുടെ ഭർത്താവ് സാബിക് ആണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

സംഭവത്തിൽ യുവതി അറസ്റ്റിലായതിന് പിന്നാലെ തിരൂർ ബിപി അങ്ങാടി സ്വദേശി സാബിക് ഒളിവിൽ പോയി. സാബികും സത്യഭാമയും ലഹരിക്ക് അടിമപ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു. 15കാരനും ലഹരി കൊടുക്കാൻ ശ്രമിച്ചു. ലൈംഗികമായി പീഡിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി 15കാരനിൽ നിന്ന് പണം വാങ്ങിയിരുന്നു. ഇതിനുപുറമെ സ്ത്രീകളുടെ നഗ്‌ന വീഡിയോ എടുത്തുതരാനും ആവശ്യപ്പെട്ടു. സംഭവത്തിൽ പതിനഞ്ചുകാരന്‍റെ വീട്ടുകാരുടെ പരാതിയിലാണ് അറസ്റ്റ്. തിരൂർ പൊലീസാണ് യുവതിയെ പിടികൂടിയത്. യുവാവിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

Leave a Reply

spot_img

Related articles

അടൂർ കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച

പത്തനംതിട്ട അടൂർ മണക്കാല അന്തിച്ചിറ തുവയൂർ വടക്ക് കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച.ഭക്തർ വഴിപാടായി സമർപ്പിച്ച എട്ട് സ്വർണ താലികളും, ഓഫീസിൽ സൂക്ഷിച്ചിരുന്ന...

പാലായിൽ കഞ്ചാവ് വേട്ട; 3 പേർ പിടിയിൽ

പാലായിൽ കഞ്ചാവ് വേട്ട.3 പേർ പിടിയിൽ.വാഹനം തടഞ്ഞ പോലീസിനെ കാർ ഇടിപ്പിച്ചു..ഒരു പോലീസ് കാരന് പരിക്ക്.. 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.പാലായിൽ ആർ വി...

ഭവാനിപ്പുഴയിൽ യുവതിയുടെയും അഞ്ച് വയസ്സുകാരിയുടെയും മൃതദേഹങ്ങൾ ചാക്കിൽ കെട്ടി ഉപേക്ഷിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നു

പാലക്കാട് അട്ടപ്പാടി ഭവാനിപ്പുഴയിൽ യുവതിയുടെയും അഞ്ച് വയസ്സു തോന്നിക്കുന്ന പെൺകുട്ടിയുടെയും ശരീരഭാഗങ്ങൾ പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു....

ഗര്‍ഭിണിയായ 23കാരിയെ കൊന്നു കിണറ്റില്‍ തള്ളി; കാമുകന്‍ അറസ്റ്റില്‍

തമിഴ്‌നാട്ടില്‍ സേലം എടപ്പാടിക്ക് സമീപം ഏഴു മാസം ഗര്‍ഭിണിയായ 23കാരിയായ കോകിലയെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ സംഭവത്തില്‍ കാമുകനായ അമ്മാസി പോലീസ് പിടിയിലായി. തന്നെ...