കൊച്ചി വിമാനത്താവളം വഴി 18 കോടിയുടെ ഹെറോയിൻ കടത്തിയ രണ്ട് പേരെ കോടതി കഠിന തടവിന് ശിക്ഷിച്ചു

കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി 18 കോടിയുടെ ഹെറോയിൻ കടത്തിയ രണ്ട് പേരെ കോടതി കഠിന തടവിന് ശിക്ഷിച്ചു.

നൈജീരിയൻ സ്വദേശി ഉക്കാമാക്ക ഇമ്മാനുവേൽ ഒബിഡ, പെരിന്തൽമണ്ണ സ്വദേശിയായ മുരളീധരൻ ഉണ്ണി കക്കോത്ത് നായർ എന്നിവരെയാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.

മുരളീധരനെ 40 വർഷം കഠിന തടവിനും 4 ലക്ഷം രൂപ പിഴയൊടുക്കാനും ഉക്കാമാക്കയെ 16 വർഷം കഠിന തടവിനും ഒന്നര ലക്ഷം രൂപ പിഴയൊടുക്കാനുമാണ് ശിക്ഷിച്ചത്.

2022 ആഗസ്റ്റ് 21 ന് സിംബാവെയിലെ ഹരാരയിൽ നിന്നും ദോഹ വഴി നെടുമ്പാശേരിയിൽ വന്നിറങ്ങിയ മുരളീധരന്റെ ബാഗേജിൽ നിന്നുമാണ് 18 കിലോ ഹെറോയിൻ കസ്റ്റംസ് പിടിച്ചെടുത്തത്.

തുടർന്ന് ചോദ്യം ചെയ്യലിലാണ് ദൽഹി വിമാന താവളത്തിൽ മയക്കുമരുന്ന് ഏറ്റുവാങ്ങാനെത്തിയ ഉക്കാമാക്കയെക്കുറിച്ച് വിവരം ലഭിച്ചതും അയാളെയും അറസ്റ്റ് ചെയ്തതും.

Leave a Reply

spot_img

Related articles

കീം 2025: പ്രവേശന പരീക്ഷ 23 മുതൽ

2025-26 അധ്യയന വർഷത്തെ എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേയ്ക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത (CBT) പ്രവേശന പരീക്ഷ ഏപ്രിൽ 23 മുതൽ 29 വരെ സംസ്ഥാനത്തെ എല്ലാ ജില്ലാ...

കെ-മാറ്റ് 2025: ഓൺലൈൻ അപേക്ഷ ക്ഷണിച്ചു

2025 വർഷത്തെ എം.ബി.എ പ്രവേശനത്തിനുള്ള കേരള മാനേജ്‌മെന്റ് ആപ്റ്റിട്യൂട് ടെസ്റ്റിനായി (KMAT 2025 session-II) വിദ്യാർഥികൾക്ക് മെയ് 9  വൈകിട്ട് നാല് വരെ  www.cee.kerala.gov.in ൽ ഓൺലൈനായി അപേക്ഷിക്കാം. പ്രവേശന പരീക്ഷ...

കുടുംബ വഴക്കിനെ തുടര്‍ന്ന് തീ കൊളുത്തി ഗൃഹനാഥന്‍ ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്ന് സ്വയം പെട്രോളൊഴിച്ച്‌ തീ കൊളുത്തി ജീവനൊടുക്കി ഗൃഹനാഥന്‍. തിരുവനന്തപുരം വെങ്ങാനൂര്‍ പനങ്ങോട് ഡോ.അംബേദ്കര്‍ ഗ്രാമം കൈപ്പളളിക്കുഴി രേവതി ഭവനില്‍ കൃഷ്ണന്‍കുട്ടിയാണ്...

പുതിയ മന്ദിരത്തിൽ സിപിഐ ദേശീയ യോഗം 23 മുതൽ

പുതുതായി നിർമിച്ച സംസ്ഥാന മന്ദിരമായ എം.എൻ.സ്മാരകത്തിൽ സിപിഐയുടെ ദേശീയ നിർവാഹക സമിതി, കൗൺസിൽ യോഗങ്ങൾ 23 മുതൽ 25 വരെ ചേരും.മുൻ സംസ്ഥാന സെക്രട്ടറി...