മത്സ്യഫെഡിന്റെ മാലിപുറത്തുള്ള നവീകരിച്ച കണ്ടല്‍ പാര്‍ക്ക് നെറ്റ് മെന്‍ഡിങ് യാര്‍ഡില്‍ കെ എന്‍ ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ദീര്‍ഘകാലമായി അടഞ്ഞു കിടന്ന കണ്ടല്‍ പാര്‍ക്ക് പ്രാദേശിക പൈതൃകത്തിന് നവജീവന്‍ നല്‍കും. മത്സ്യ പ്രജനനത്തിനു സഹായകമായ കണ്ടല്‍ പാര്‍ക്ക് ടൂറിസ്റ്റുകളെ വന്‍തോതില്‍ ആകര്‍ഷിക്കുമെന്നും എംഎല്‍എ പറഞ്ഞു.
അപ്പോളോ ടയഴ്‌സ് സിഎസ്ആര്‍ ഹെഡ് റിനിക ഗ്രോവര്‍ കണ്ടല്‍ പാര്‍ക്കിന്റെ ഔദ്യോഗിക മസ്‌കോട്ട് അനാവരണം ചെയ്തു. മത്സ്യഫെഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗം പി ബി ഫ്രാന്‍സിസ് സ്പീഷീസ് ബോര്‍ഡ് പ്രകാശനം ചെയ്തു.മത്സ്യഫെഡ് അംഗം ലതാ ഉണ്ണിരാജ് കുട്ടികള്‍ക്ക് കണ്ടല്‍ തൈ കൈമാറി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഇന്ദു വിജയന്‍ കണ്ടല്‍ തൈ നടുന്നതിലൂടെ പരിസ്ഥിതി സംരക്ഷിക്കുന്നതെങ്ങനെയെന്ന സന്ദേശം നല്‍കി.അപ്പോളോ ടയേഴ്‌സുമായി സഹകരിച്ച് സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചാണ് പാര്‍ക്ക് മത്സ്യഫെഡ് പുനരുജ്ജീവിപ്പിച്ചത്.
ചടങ്ങില്‍ എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ് അധ്യക്ഷയായി.
മത്സ്യഫെഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗം ടി രഘുവരന്‍, വാര്‍ഡ് അംഗം കെ ആര്‍ സുരേഷ് ബാബു, മത്സ്യഫെഡ് മാനേജര്‍ ടി സുധ, മത്സ്യഫെഡ് മാനേജര്‍ ഡോ. വി പ്രശാന്തന്‍ , ഫാം മാനേജര്‍ ഇ കെ അഭിജിത്ത്, മത്സ്യഫെഡ് മാനേജര്‍ കെ സുഹൈര്‍ എന്നിവര്‍ സംസാരിച്ചു.
