ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് നിലവില്‍ 33 കേസുകള്‍ നിലനില്‍ക്കുന്നതായി സർക്കാർ

ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് നിലവില്‍ 33 കേസുകള്‍ നിലനില്‍ക്കുന്നതായി സർക്കാർ.ഇതില്‍ 11 എണ്ണവും ഒരു അതിജീവിതയുടെ പരാതിയില്‍ രജിസ്റ്റർ ചെയ്ത കേസുകളാണെന്നും സർക്കാർ ഹൈക്കോടതിയില്‍ അറിയിച്ചു. ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട പൊതു താല്‍പര്യ ഹർജികള്‍ പരിഗണിക്കുന്ന ഹൈക്കോടതിയുടെ പ്രത്യേക ബഞ്ചിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.ജസ്റ്റിസുമാരായ എ.കെ ജയശങ്കരൻ നമ്ബ്യാർ, സി.എസ് സുധ എന്നിവരുടെ ബെഞ്ചാണ് ഹർജികള്‍ പരിഗണിക്കുന്നത്.

ഹേമാ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഒരുകൂട്ടം ഹർജികളാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനുമുന്നിലുള്ളത്. പ്രത്യേക ബെഞ്ച് ഹൈക്കോടതി നേരത്തേ രൂപവത്കരിച്ചിരുന്നു. കേസുകളിലെ അന്വേഷണ പുരോഗതി അറിയിക്കണമെന്ന് പ്രത്യേക അന്വേഷണസംഘത്തോട് കോടതി ആവശ്യപ്പെട്ടിരുന്നു. നാലുകേസുകള്‍ വ്യക്തമായ തെളിവില്ലാത്തതിനാല്‍ അവസാനിപ്പിച്ച നിലയിലാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കേസ് പത്തൊൻപതിന് വീണ്ടും പരിഗണിക്കും.

ഏറ്റവും പ്രാധാന്യമർഹിക്കുന്ന രണ്ട് ഹർജികള്‍ ഡിവിഷൻ ബെഞ്ചിനുമുന്നില്‍ വന്നവയിലുണ്ട്. ഇതിലൊരെണ്ണം ഡബ്ല്യു.സി.സി നല്‍കിയതാണ്. ചലച്ചിത്ര മേഖലയില്‍ ഇടക്കാല പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്നാണ് ഈ ഹർജിയില്‍ അവർ ആവശ്യപ്പടുന്നത്. എല്ലാ പരാതിക്കാരെയും ഹേമാ കമ്മിറ്റി കേട്ടോ എന്ന കാര്യത്തില്‍ സംഘടന സംശയവും പ്രകടിപ്പിച്ചിട്ടുണ്ട്. ഹേമാ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയവർക്ക് ഭീഷണി സന്ദേശം വന്നു എന്നതില്‍ നോഡല്‍ ഓഫീസറെ നിയമിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

Leave a Reply

spot_img

Related articles

കുടുംബ വഴക്കിനെ തുടര്‍ന്ന് തീ കൊളുത്തി ഗൃഹനാഥന്‍ ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്ന് സ്വയം പെട്രോളൊഴിച്ച്‌ തീ കൊളുത്തി ജീവനൊടുക്കി ഗൃഹനാഥന്‍. തിരുവനന്തപുരം വെങ്ങാനൂര്‍ പനങ്ങോട് ഡോ.അംബേദ്കര്‍ ഗ്രാമം കൈപ്പളളിക്കുഴി രേവതി ഭവനില്‍ കൃഷ്ണന്‍കുട്ടിയാണ്...

പുതിയ മന്ദിരത്തിൽ സിപിഐ ദേശീയ യോഗം 23 മുതൽ

പുതുതായി നിർമിച്ച സംസ്ഥാന മന്ദിരമായ എം.എൻ.സ്മാരകത്തിൽ സിപിഐയുടെ ദേശീയ നിർവാഹക സമിതി, കൗൺസിൽ യോഗങ്ങൾ 23 മുതൽ 25 വരെ ചേരും.മുൻ സംസ്ഥാന സെക്രട്ടറി...

അഫാനെ വീണ്ടും ചോദ്യം ചെയ്തേക്കും

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ഒരിക്കൽക്കൂടി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ സാധ്യത. കട ബാധ്യതയെത്തുടർന്ന് ഉറ്റ വരെയടക്കം 5 പേരെ കൊലപ്പെടുത്തിയ കേസിൽ...

പോക്‌സോ കേസ് അതിജീവിതയേയും കുഞ്ഞിനേയും കാണാനില്ല

പോക്‌സോ കേസ് അതിജീവിതയേയും കുഞ്ഞിനേയും കാണാനില്ലെന്ന് പരാതി. 17കാരിയേയും മൂന്ന് വയസ്സുള്ള കുഞ്ഞിനേയുമാണ് കോഴിക്കോട്ടെ വനിതാ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്നും കാണാതായത്. സംഭവത്തില്‍...