പനയംപാടം അപകടം; മരിച്ച വിദ്യാർത്ഥിനികളുടെ മൃതദേഹം പൊതുദർശനത്തിനായി എത്തിച്ചു; ഖബറടക്കം ഉടൻ

പനയംപാടം അപകടത്തില്‍ മരിച്ച വിദ്യാർത്ഥിനികളുടെ മൃതദേഹം പൊതുദർശനത്തിനായി തുപ്പനാട് കരിമ്പനയ്‌ക്കല്‍ ഹാളില്‍ എത്തിച്ചു. ഖബറടക്കം ഉടൻ. സിമന്റ് ലോഡുമായി വന്ന ലോറി പാഞ്ഞുകയറി മരിച്ച വിദ്യാർത്ഥിനികളുടെ മൃതദേഹം തുപ്പനാട് കരിമ്പനയ്‌ക്കല്‍ ഹാളില്‍ പൊതുദർശനത്തിന് എത്തിച്ചു.

അവസാനമായി ഒരുനോക്കുകാണാൻ വിദ്യാർത്ഥിനികളുടെ സഹപാഠികളും അദ്ധ്യാപകരുമടക്കം ആയിരക്കണക്കിനാളുകള്‍ ഇവിടെയെത്തിക്കൊണ്ടിരിക്കുകയാണ്.ചെറുള്ളി സ്വദേശികളായ അബ്ദുള്‍ സലാമിന്റെ മകള്‍ പി.എ.ഇർഫാന ഷെറിൻ, അബ്ദുള്‍ റഫീഖിന്റെ മകള്‍ റിദ ഫാത്തിമ, അബ്ദുള്‍ സലീമിന്റെ മകള്‍ കെ.എം.നിദ ഫാത്തിമ, ഷറഫുദ്ദീന്റെ മകള്‍ എ.എസ്.ആയിഷ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ആറരയോടെയാണ് മൃതദേഹങ്ങള്‍ വീടുകളിലെത്തിച്ചത്.

രണ്ട് മണിക്കൂർ വീടുകളില്‍ പൊതുദർശനത്തിനുവച്ച ശേഷമാണ് തുപ്പനാട് കരിമ്പനയ്‌ക്കല്‍ ഹാളില്‍ എത്തിച്ചത്. വിദ്യാർത്ഥിനികള്‍ പഠിക്കുന്ന കരിമ്ബ ഹയർ സെക്കൻഡറി സ്‌കൂളില്‍ പൊതുദർശനമുണ്ടാകില്ല. 11 മണിയോടെ തുപ്പനാട് ജുമാ മസ്‌ജിദില്‍ ഖബറടക്കം നടക്കും.

സിമന്റ് ലോഡുമായി വന്ന ലോറി പാഞ്ഞുകയറിയാണ് വിദ്യാർത്ഥിനികള്‍ മരിച്ചത്. കരിമ്ബ ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനികളാണിവർ. കൂടെയുണ്ടായിരുന്ന സഹപാഠി അജ്ന ഷെറിൻ തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. ഇന്നലെ വൈകിട്ട് 3.50ഓടെ കോഴിക്കോട് – പാലക്കാട് ദേശീയ പാതയില്‍ കരിമ്ബ, പനയമ്ബാടത്തായിരുന്നു അപകടമുണ്ടായത്. സംഭവത്തില്‍ സിമന്റ് കയറ്റിയ ലോറിയുടെ ഡ്രൈവറെയും ക്ലീനറെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കാസ‌ർകോട് സ്വദേശികളായ ലോറി ഡ്രൈവർ മഹേന്ദ്രപ്രസാദ്, ക്ലീനർ വർഗീസ് എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്.

Leave a Reply

spot_img

Related articles

കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തപ്പെട്ട ഉയർന്ന അൾട്രാവയലറ്റ് സൂചിക

കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തപ്പെട്ട ഉയർന്ന അൾട്രാവയലറ്റ് സൂചിക. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും...

മലപ്പുറത്ത് ഈഴവർക്ക് കടുത്ത അവഗണന; വെള്ളാപ്പള്ളി നടേശൻ

മലപ്പുറത്ത് ഈഴവർക്ക് കടുത്ത അവഗണനയാണ്. ഈഴവർക്ക് തൊഴിലുറപ്പ് മാത്രമേയുള്ളൂവെന്നും ഇവർ വോട്ടുകുത്തി യന്ത്രങ്ങൾ മാത്രമാണെന്നും എസ് എൻ ഡി പി യോഗം...

ആമയിഴഞ്ചാൻ തോട്ടിൽ മരിച്ച ജോയിയുടെ കുടുംബത്തിന് വീട്; നടപടികൾ പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ

തമ്പാനൂർ റയിൽവേ സ്റ്റേഷൻ പരിസരത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ മരിച്ച ജോയിയുടെ കുടുംബത്തിന് വീട് നിർമ്മിച്ചു നൽകുന്നതിനുള്ള നടപടികൾ പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ....

ഗോകുലം ഗോപാലനെ ഇന്നും ചോദ്യം ചെയ്തേക്കും; ഇഡി നീക്കത്തിന് എമ്പുരാൻ സിനിമയുമായി സാമ്യം:1000 കോടിയുടെ നിയമലംഘനം

വ്യവസായി ഗോകുലം ഗോപാലനെ ഇഡി ഇന്നും ചോദ്യം ചെയ്തേക്കും. ചെന്നൈയിലെ ഓഫീസിലും നീലാങ്കരയിലെ വീട്ടിലും നടത്തിയ പരിശോധനയിലെ കണ്ടെത്തലുകളുടെ തുടർച്ചയായാണ് ചോദ്യംചെയ്യൽ എന്നാണ് സൂചന....