കൊച്ചിയില്‍ വാനും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.വാൻ ഡ്രൈവറായ വടുതല സ്വദേശി ജോണിയാണ് മരിച്ചത്. എറണാകുളം ലോ കോളേജിന് മുൻപിലാണ് അപകടം നടന്നത്.കാറിന്റെ അമിത വേഗതയാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കാർ ഡ്രൈവറായ തമ്മനം സ്വദേശി ഷമീറിനെ (34) പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.