അറിയാം പപ്പായയുടെ ഗുണങ്ങള്‍

പപ്പായ പഴം മാത്രമല്ല ഇലയും ധാരാളം ആരോഗ്യഗുണങ്ങള്‍ നല്‍കുന്നു. പപ്പായ ഇല ആരോഗ്യ ഗുണങ്ങള്‍ക്കും പേരുകേട്ടതാണ്. ചര്‍മ്മത്തിനും മുടിക്കുമുള്ള ഗുണങ്ങള്‍ ഏറെ പ്രസിദ്ധമാണ്. ധാരാളം വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും നാരുകളും പപ്പായയില്‍ അടങ്ങിയിട്ടുണ്ട്. ഇത് രോഗങ്ങളെയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളെയും ചെറുക്കാന്‍ സഹായിക്കുന്നതാണ് .
ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ പപ്പായ ഇല സഹായിക്കുന്നു. ഒരു വ്യക്തി ഡെങ്കിപ്പനി ബാധിച്ച് പ്രാരംഭഘട്ടത്തില്‍ ചികിത്സിച്ചില്ലെങ്കില്‍ അവസ്ഥ വഷളായേക്കാം. ഇത് പ്ലേറ്റ്ലെറ്റിന്റെ അളവ് കുറയാന്‍ ഇടയാക്കുന്നതാണ് . രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ അളവ് മെച്ചപ്പെടുത്താന്‍ പപ്പായ ഇല സഹായിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ പപ്പായ ഇല സഹായിക്കും. ഇലയില്‍ അടങ്ങിയിരിക്കുന്ന സംയുക്തങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു. പാന്‍ക്രിയാസിലെ ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കുന്ന കോശങ്ങളെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു.
ദഹനപ്രശ്നങ്ങള്‍ക്ക് പപ്പായ ഇല നല്ലതാണ് . ഗ്യാസ്, മലബന്ധം അല്ലെങ്കില്‍ വയറുവേദന എന്നിവയാല്‍ ബുദ്ധിമുട്ടുന്നുണ്ടെങ്കില്‍ പപ്പായ ഇല ഫലപ്രദമാണ് മാത്രമല്ല, നിങ്ങളുടെ ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്ന പപ്പൈന്‍ എന്ന സംയുക്തത്തിന്റെ സാന്നിധ്യമുണ്ട്. ഇതിലെ നാരുകളുടെ സാന്നിധ്യവും പ്രശ്നങ്ങള്‍ കുറയ്ക്കും.

Leave a Reply

spot_img

Related articles

റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറി കത്തിനശിച്ചു

.ഈസ്റ്റ് ഒറ്റപ്പാലം പാലത്തിന് സമീപം നിർത്തിയിട്ട ലോറിയാണ് കത്തി നശിച്ചത്. ഡ്രൈവർ വിശ്രമത്തിനായി നിർത്തിയിട്ട സമയത്ത് മുൻപിലെ കാബിനിൽ നിന്ന് തീ പടരുകയായിരുന്നു. പുക...

തൃശ്ശൂർ കൊടകര കുഴല്‍പ്പണ കേസില്‍ വീണ്ടും ആരോപണവുമായി തിരൂര്‍ സതീഷ്

ബിജെപിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ ഒമ്പതു കോടി രൂപ കള്ളപ്പണം സൂക്ഷിച്ചുവെന്നും പിന്നീട് ഈ പണം എവിടേക്ക് കൊണ്ടുപോയി എന്ന കാര്യം തനിക്കറിയില്ലെന്നും...

യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പിൻവലിച്ചു

യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹൈക്കോടതിയിലെ ഹർജി പിൻവലിച്ചു. മൂവാറ്റുപുഴ സ്വദേശി ജുവൈസ് മുഹമ്മദ് നൽകിയ ഹർജിയാണ്...

2023ലെ ആന്റിബയോഗ്രാം കേരളം പുറത്തിറക്കി

തിരുവനന്തപുരം: കേരളത്തിലെ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എഎംആര്‍) തോത് വിലയിരുത്താനും അതിനനുസരിച്ച് ആന്റി മൈക്രോബ്രിയല്‍ റെസിസ്റ്റന്‍സ് പ്രതിരോധിക്കാനും പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാനുമായി 2023ലെ ആന്റിബയോഗ്രാം (എഎംആര്‍...