മുള്ളൻ കൊല്ലി ഇരിട്ടിയിൽ പൂർത്തിയായി

ജനപ്രിയ പരമ്പരയായബിഗ് ബോസിലൂടെ പ്രേക്ഷകരുടെ ഹരമായി മാറിയ അഖിൽ മാരാർ, അഭിക്ഷേക് ശ്രീകുമാർ. സറീനാ ജോൺസൺ നായികാനായകന്മാരാകുന്ന ചിത്രമാണ് മുള്ളൻകൊല്ലി. സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ പ്രസീജ് കുമാർ നിർമ്മിക്കുന്ന ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത് ബാബു ജോണാണ്.അതിർത്തി മലയോര ഗ്രാമത്തിൽ അരങ്ങേറുന്ന ഒരു ത്രില്ലർ മൂവിയാണ് ഈ ചിത്രം.ഒരു സംഘം ചെറുപ്പക്കാരുടെ ജീവിതത്തിലൂടെ, അവർക്ക് നേരിടേണ്ടി വരുന്ന ഗുരുതരമായ ചില പ്രശ്നങ്ങളാണ് തികഞ്ഞ ഉദ്വേഗത്തോടെ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.ഇരിട്ടിയിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു.: ജാഫർ ഇടുക്കി ജോയ് മാത്യു. കോട്ടയം നസീർ കോട്ടയം രമേശ്, നവാസ് വള്ളിക്കുന്ന്.ദിനേശ് ആലപ്പി . ശ്രീജിത്ത് കൈവേലി, ആസാദ് കണ്ണാടിക്കൽ, ശിവദാസ് മട്ടന്നൂർ, അർസിൻ സെബിൻ ആസാദ് , കൃഷണ പ്രിയ, വീണ (അമ്മു )സുമയ്യ സലാം,ശ്രീഷ സുബ്രമണ്യൻ,എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.ഉദയകുമാർ, ഷൈൻദാസ്, സന്തോഷ് മാധവൻ എന്നിവരാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേഴ്സ്.സംഗീതം – ടിനീഷ് ജോൺ .ഛായാഗ്രഹണം – എൽബൻകൃഷ്ണഎഡിറ്റിംഗ്. – രാജേഷ് ഗോപി.കലാസംവിധാനം – അജയ് മങ്ങാട്കോസ്റ്റ്യും ഡിസൈൻ -സമീറാ സനീഷ്,മേക്കപ്പ് – റോണക്സ് സേവ്യർ.ത്രിൽസ് – കലൈ കിംഗ് സൺ .ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – എസ്. പ്രജീഷ്.( സാഗർ )അസ്സോസ്സിയേറ്റ് ഡയറക്ടർ – ബ്ലസൻപ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂനുസ് ബാബു തിരൂർ,പ്രൊഡക്ഷൻ മാനേജർ അതുൽ തലശ്ശേരി ചാവേർ, തലവൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ പ്രൊഡക്ഷൻ കൺട്രോളർ ആയ ആസാദ് കണ്ണാടിക്കലാണ് ഈ സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ വാഴൂർ ജോസ്.

Leave a Reply

spot_img

Related articles

നടൻ രവികുമാര്‍ അന്തരിച്ചു

മുതിർന്ന ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു. അർബുദരോഗത്തെ തുടർന്ന് ഇന്ന് രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം. തൃശൂർ സ്വദേശിയാണ് .നൂറിലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി...

ബോളിവുഡ് നടൻ മനോജ് കുമാർ അന്തരിച്ചു

ബോളിവുഡ് നടൻ മനോജ് കുമാർ അന്തരിച്ചു. 87 വയസ്സായിരുന്നു.മുംബൈയിലെ കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ ഇന്ന് പുലർച്ചയോടെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. ദേശഭക്തി...

എമ്പുരാൻ വിവാദത്തില്‍ പ്രതികരിച്ച്‌ ആസിഫ് അലി

എമ്പുരാൻ വിവാദത്തില്‍ പ്രതികരിച്ച്‌ ചലച്ചിത്ര താരം ആസിഫ് അലി. സിനിമയെ സിനിമയായി കാണണം. സമൂഹമാധ്യങ്ങളുടെ അതിപ്രസരം വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കും.മൂന്നുമണിക്കൂർ സിനിമ എന്റർടൈൻമെന്റ് എന്ന...

എമ്പുരാൻ വ്യാജ പതിപ്പ്; നിരീക്ഷണം ശക്തമാക്കി സൈബർ പൊലീസ്

എമ്പുരാൻ വ്യാജ പതിപ്പില്‍ നിരീക്ഷണം ശക്തമാക്കി സൈബർ പൊലീസ്. വെബ് സൈറ്റുകളില്‍ നിന്ന് വ്യാജപതിപ്പ് പൊലീസ് നീക്കം ചെയ്തു. ഡൗണ്‍ലോഡ് ചെയ്താലും നടപടിയെന്ന് പൊലീസ്...