കെഎസ്‌ആർടിസിയുടെ ഉല്ലാസയാത്രാ ബസ് കേടായി; യാത്രക്കാർ പെരുവഴിയില്‍ കുടുങ്ങി

കെഎസ്‌ആർടിസിയുടെ ഉല്ലാസയാത്രാ ബസ് കേടായി യാത്രക്കാർ മണിക്കൂറുകളോളം പെരുവഴിയില്‍ കുടുങ്ങി.ചാലക്കുടിയില്‍ നിന്ന് ഇടുക്കിയിലേക്ക് പോയ ബസാണ് മാങ്കുളത്ത് വച്ച്‌ തകരാറിലായത്.വൈകുന്നേരം അഞ്ചിന് ബസ് കേടായെങ്കിലും രാത്രി പത്തിനാണ് പകരം ബസ് എത്തിയത്.

ഇതോടെ സ്ത്രീകളും പ്രായമായവരും അടക്കം മണിക്കൂറുകളോളം പെരുവഴിയിലായി. തുടർന്ന് പ്രതിഷേധവുമായി യാത്രക്കാർ രംഗത്ത് എത്തി. ബസ് തകരാറിലായ കാര്യം മൂന്നാർ ഡിപ്പോയില്‍ അറിയിച്ചെങ്കിലും പകരം ബസ് വിട്ടുനല്‍കാൻ വൈകിയതാണ് പ്രതിസന്ധിക്ക് കാരണമായത്.

പണം തിരികെ കിട്ടാതെ ബദലായി ഏർപ്പെടുത്തിയ ബസില്‍ കയറില്ലെന്ന് പറഞ്ഞ് യാത്രക്കാർ പ്രതിഷേധിച്ചതോടെ പോലീസ് സ്ഥലത്ത് എത്തി. തുടർന്ന് നടത്തിയ ചർച്ചയിലാണ് മറ്റൊരു ബസില്‍ യാത്ര ചെയ്യാൻ യാത്രക്കാർ തീരുമാനിച്ചത്.

Leave a Reply

spot_img

Related articles

തെരുവില്‍ നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നവ‍ർക്കെതിരെ കർശന നടപടി

തെരുവുനായ നിയന്ത്രണത്തിന് അടിയന്തര നടപടികള്‍ നി‍ർദേശിച്ച്‌ തദ്ദേശസ്ഥാപനങ്ങള്‍ക്ക് സ‍ർക്കാരിന്‍റെ സർക്കുലർ.ഷെല്‍ട്ടർ ഹോമുകള്‍ വേഗത്തില്‍ തയ്യാറാക്കണമെന്നും നായ്ക്കളെ പിടികൂടാൻ പ്രത്യേക ഡ്രൈവ് നടത്തണമെന്നുമാണ് നി‍ർദേശം.തെരുവുനായശല്യത്തിന് പരിഹാരം...

ആലപ്പുഴയിൽ പട്ടാപ്പകൽ കണ്ണിൽ മുളക് പൊടിയെറിഞ്ഞ് 15 പവൻ കവർന്നു

വീട് വാടകയ്ക്കെടുക്കാനെന്ന വ്യാജേനയെത്തി ദമ്പതികളുടെ കണ്ണിൽ മുളക് പൊടി എറിഞ്ഞ് 15 പവൻ സ്വർണാഭരണങ്ങൾ കവർന്നു.കൈതവന കണിയാംകുളം അപർണയിൽ സുദർശനന്റെ വീട്ടിൽ നിന്നാണ് സ്വർണാഭരണങ്ങൾ...

സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ച് കേരളം; കഞ്ചിക്കോട് കോച്ച് ഫാക്ടറിയും പരിഗണനയിലില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി

കേരളം ഏറെ വിവാദങ്ങൾക്ക് വഴിവെച്ച കെ-റെയിൽ സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് പിന്മാറിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയെ അറിയിച്ചു. സിൽവർ...

അയർക്കുന്നത്ത് വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു

കോട്ടയത്ത് മഴക്കെടുതിയിൽ ഒരു മരണം കൂടി. അയർക്കുന്നം ആറുമാനൂരിൽ വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു. മീനച്ചിലാറിൻ്റെ തീരപ്രദേശമായ ആറുമാനൂർ മൂഴിക്കൽ കടവ് പുളിഞ്ചോട് ഭാഗത്ത്...