കീം ഏപ്രിൽ 21 മുതൽ

എൻജിനീയറിങ്, ഫാർമസി കോഴ്സുകളിലേ ക്കുള്ള പ്രവേശന പരീക്ഷയുടെ (കീം-2027) തീയതി പ്രഖ്യാപിച്ചു. അടുത്ത വർഷം ഏപ്രിലിൽ 21 മുതൽ 26 വരെയാണ് കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ(സിബിടി). എല്ലാ ദിവസവും ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5 വരെയാണ് പരീക്ഷയുടെ സമയക്രമം. മൂന്ന് മണിക്കൂറായിരിക്കും പരീക്ഷയുടെ ദൈർഘ്യം. പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചതോടെ വിദ്യാർഥികൾക്ക് പഠനവും ആവർത്തനവും ക്രമീകരിച്ച് മുന്നോട്ടുപോകാം.അപേക്ഷാ തീയതി, അവസാന തീയതി, പരീക്ഷാകേന്ദ്രങ്ങൾ, പ്രവേശന നടപടികൾ തുടങ്ങിയ കൂടുതൽ വിവരങ്ങൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനത്തിലും പ്രോസ്പെക്ടസിലും ലഭ്യമാകും.ഹെൽലൈൻ നമ്പർ: 0471- 2332120.

Leave a Reply

spot_img

Related articles

റാഗിങ് തടയുന്നതിന് സിദ്ധാർഥൻ സ്‌റ്റുഡൻ്റ് വെൽഫെയർ ആപ്പ്

റാഗിങ് ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ രഹസ്യമായി അറിയിക്കാനും സഹായം തേടുന്നതിനും വിദ്യാർഥികൾക്ക് സൗകര്യമൊരുക്കുന്ന 'സിദ്ധാർഥൻ സ്‌റ്റുഡൻ്റ് വെൽഫെയർ ആപ്പ്' സർക്കാർ ഇന്ന് പുറത്തിറക്കും. പൂക്കോട് വെറ്ററിനറി...

സീനിയർ വിദ്യാർഥിനിയുമായി സൗഹൃദം: നഴ്‌സിങ് വിദ്യാർഥിക്ക് ക്രൂരമർദനം

സീനിയർ വിദ്യാർഥിനിയു മായി സൗഹൃദം കൂടിയെന്ന പേരിൽ നഴ്സിങ് വിദ്യാർഥിക്ക് ക്രൂരമർദനം. പരുക്കേറ്റ കണ്ണനല്ലൂർ സ്വദേശി ഷോൺ ആർ.ജോസഫിനെ (19) സ്വകാര്യ മെഡിക്കൽ കോളജിലെ...

വിനോദ യാത്ര വിവാദം; മീനങ്ങാടി ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയ നടപടിക്ക് സ്റ്റേ

വിനോദ യാത്ര വിവാദത്തിൽ വയനാട് മീനങ്ങാടി ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയ നടപടിക്ക് സ്റ്റേ.കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലാണ് സ്ഥലം മാറ്റ ഉത്തരവിന്...

സ്റ്റാർ പദവിയില്ലാത്ത ഹോട്ടലുകൾക്ക് ബാർ ലൈസൻസ്; സർക്കാരിനെതിരെ കേന്ദ്ര ടൂറിസം മന്ത്രാലയം

സ്റ്റാർ പദവിയില്ലാത്ത ഹോട്ടലുകൾക്ക് ബാർ ലൈസൻസ് അനുവദിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ കടുത്ത നിലപാടുമായി കേന്ദ്ര ടൂറിസം മന്ത്രാലയം .വിഷയം പരിഗണിക്കുന്ന കേരള ഹൈക്കോടതിയിൽ...