കാറില്‍ ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവം; കേസെടുത്ത് പൊലീസ്

ആദിവാസി യുവാവിനെ വാഹനത്തില്‍ വലിച്ചിഴച്ച സംഭവത്തില്‍ കേസെടുത്ത് മാനന്തവാടി പൊലീസ്.വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. കൂടല്‍കടവ് ചെമ്മാട് നഗറിലെ മാതനെ അരകിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

സംഭവത്തില്‍ ആര്‍സി ഉടമയെ തിരിച്ചറിഞ്ഞു. കുറ്റിപ്പുറം സ്വദേശി മുഹമ്മദ് റിയാസാണ് വാഹനത്തിന്റെ ആര്‍ സി ഉടമയെന്നാണ് രേഖകളില്‍ നിന്നും ലഭിച്ചത്. എന്നാല്‍ സംഭവം നടക്കുമ്പോള്‍ വാഹനം ഓടിച്ചിരുന്നത് റിയാസ് ആണോ എന്നതില്‍ വ്യക്തതയില്ല. അഞ്ച് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മൂന്നുപേര്‍ പിറകിലും രണ്ട് പേര്‍ മുന്‍സീറ്റിലുമായിരുന്നുവെന്നാണ് വിവരം.

മാനന്തവാടി പുല്‍പള്ളി റോഡില്‍ ഇന്നലെ വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. കെഎല്‍ 52 എച്ച് 8733 എന്ന കാറിലാണ് സംഘമെത്തിയത്. ഇവരെ പിടികൂടാനായിട്ടില്ല. സംഭവത്തില്‍ അരയ്ക്കും കൈകാലുകള്‍ക്കും സാരമായി പരിക്കേറ്റ മാതനെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

കൂടല്‍ കടവ് ചെക്ക് ഡാം കാണാന്‍ എത്തിയ വിനോദ സഞ്ചാരികളുമായുണ്ടായ വാക്ക് തര്‍ക്കമാണ് മാതനെ റോഡിലൂടെ വലിച്ചിഴക്കാന്‍ കാരണമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.രണ്ട് കാറുകളില്‍ എത്തിയ വിനോദ സഞ്ചാരികളാണ് വലിച്ചിഴച്ചതെന്നും നാട്ടുകാര്‍ പറയുന്നു.

Leave a Reply

spot_img

Related articles

വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന എയര്‍ ഹോസ്റ്റസിന് പീഡനം; പ്രതി അറസ്റ്റില്‍

വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന എയര്‍ ഹോസ്റ്റസിനെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ഹരിയാനയിലെ ഗുരുഗ്രാമില്‍ വെന്റിലേറ്ററിലായ രോഗിയെ പീഡിപ്പിച്ച ബീഹാര്‍ സ്വദേശി ദീപക്കാണ് അറസ്റ്റിലായത്.ഗുരുഗ്രാമിലെ മേദാന്ത...

കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ് മിഠായി; ഡല്‍ഹി സ്വദേശി പിടിയിൽ

കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ് മിഠായികളുമായി ഡല്‍ഹി സ്വദേശി പിടിയിൽ. ഡല്‍ഹി നോര്‍ത്ത് ഈസ്റ്റ് ജില്ലയിലെ മൊഅനീസ് അജം ( 42) എന്നയാളാണ് പിടിയിലായത്. കുറ്റ്യാടി...

തൃശ്ശൂർ കളക്ടറേറ്റിൽ ബോംബ് ഭീഷണി

തൃശ്ശൂർ കളക്ടറേറ്റിൽ ബോംബ് ഭീഷണി. ആർ ഡി ഒ ക്ക് ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം വന്നത്. തൃശ്ശൂർ സിറ്റി പോലീസ്, ബോംബ് സ്ക്വാഡ്...

സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി

തൃശൂർ തൃത്തല്ലൂരില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി. പത്തനംതിട്ട അടൂർ സ്വദേശി അനില്‍കുമാർ ആണ് കൊല്ലപ്പെട്ടത്. സഹപ്രവർത്തകനായ കോട്ടയം കാഞ്ഞിരപ്പിള്ളി സ്വദേശി ഷാജു...