ശബരിമല ദർശനത്തിന് എത്തിയ തീർത്ഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു. കൊടൈക്കനാൽ ബ്ലിസ് വില്ലയിൽ എം ശരവണ കുമാർ (47) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെ ശരംകുത്തിയിലെ ഒന്നാം നമ്പർ ക്യൂ കോംപ്ലക്സിന് സമീപം കുഴഞ്ഞുവീണ ശരവണനെ എമർജൻസി മെഡിക്കൽ സെൻററിൽ എത്തിച്ച പ്രാഥമിക ചികിത്സ നൽകിയ ശേഷം പമ്പ ഗവൺമെൻറ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.