തീവ്രവാദ കേസിലെ പ്രതി പിടിയില്‍

തീവ്രവാദ കേസിലെ പ്രതി പിടിയില്‍. ബംഗ്ലാദേശി പൗരനായ ഷാബ് ഷെയ്‌ക്ക് (32) ആണ് കാഞ്ഞങ്ങാട് പടന്നക്കാട് നിന്ന് പിടിയിലായത് . പടന്നക്കാട്ടെ ക്വട്ടേഴ്സിലായിരുന്നു പ്രതി താമസിച്ചിരുന്നത്. ഒരു മാസം മുൻപാണ് ഷാബ് ഇവിടെയെത്തിയത് .ആസാമില്‍ യു എ പി എ കേസില്‍ കുടുങ്ങിയതോടെ കേരളത്തിലേക്ക് കടക്കുകയായിരുന്നു ഷാബ് ഷെയ്ഖ്. പ്രതിയെ കുറിച്ചറിഞ്ഞ ആസം പോലീസ് ഇവിടെയെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.ഇവിടെ കെട്ടിട നിർമ്മാണ ജോലിയാണ് ഇയാള്‍ ചെയ്തിരുന്നത്. സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ താമസിച്ച ശേഷമാണ് ഇയാള്‍ അടുത്തിടെ കാഞ്ഞങ്ങാട് എത്തിയത് .ആസം പൊലീസ് പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസും ഇറക്കിയിരുന്നു.വ്യാജ ഇന്ത്യൻ പാസ്പോർട്ട് ഉണ്ടാക്കിയ കേസിലാണ് ഷാബ് ഷെയ്‌ക്കിനെ അറസ്റ്റ് ചെയ്തത്. ഈ പാസ്പോർട്ട് ഉപയോഗിച്ചാണ് ഇയാള്‍ ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് കടന്നത്. പ്രതിയെ കാഞ്ഞങ്ങാട് കോടതിയില്‍ ഹാജരാക്കി. നടപടികള്‍ ഇന്ന് വൈകുന്നേരത്തോടെ തിരിച്ചു കൊണ്ടു പോകുമെന്ന് ആസാം പോലീസ് അറിയിച്ചു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....