സംസ്ഥാനത്ത് വീണ്ടും എംപോക്സ്

സംസ്ഥാനത്ത് വീണ്ടും എംപോക്സ്‌ സ്ഥിരീകരിച്ചു. യുഎഇയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇയാൾ കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയാണ്. നേരത്തെ യുഎയിൽ നിന്നെത്തിയ വയനാട് സ്വാദേശിക്കും എംപോക്സ്‌ സ്ഥിരീകരിച്ചിരുന്നു അതിന് പിന്നാലെയാണ് ഇപ്പോൾ കണ്ണൂർ സ്വദേശിക്കും രോഗബാധ ഉണ്ടായിരിക്കുന്നത്. എംപോക്‌സ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇവരുടെ റൂട്ട് മാപ്പ് ഉടന്‍ പ്രസിദ്ധീകരിക്കും. കൂടുതല്‍ ഐസൊലേഷന്‍ സംവിധാനം ക്രമീകരിക്കാനും മന്ത്രി നിർദ്ദേശം നല്‍കി.

Leave a Reply

spot_img

Related articles

വയനാട് കേണിച്ചിറയിൽ ഭർത്താവ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി.

കേളമംഗലം മാഞ്ചുറ വീട്ടിൽ ലിഷ(35)യെയാണ് ഭർത്താവ് ജിൻസൻ കൊലപ്പെടുത്തിയത്. കേബിൾ ഉപയോഗിച്ച് കഴുത്തുമുറുക്കി കൊല്ലുകയായിരുന്നുഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജിൻസൻ...

നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം.

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം സുപ്രീംകോടതിയിൽ ഹർജി നൽകി.സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷയാണ് സുപ്രീംകോടതിയിൽ...

മെഹുല്‍ ചോക്സിയെ ബെല്‍ജിയം പോലീസ് അറസ്റ്റ് ചെയ്തു

പഞ്ചാബ് നാഷണല്‍ ബാങ്ക് സാമ്പത്തികത്തട്ടിപ്പ് കേസില്‍ പ്രതിയായ ഇന്ത്യൻ രത്നവ്യാപാരി മെഹുല്‍ ചോക്സിയെ ബെല്‍ജിയം പോലീസ് അറസ്റ്റ് ചെയ്തു.ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ നിർദേശ പ്രകാരമാണ്...

എഡിജിപി പി. വിജയനെതിരെ വ്യാജ മൊഴി നല്‍കിയ സംഭവം:കേസെടുക്കാമെന്ന് ഡിജിപി.

എഡിജിപി പി. വിജയനെതിരെ വ്യാജ മൊഴി നല്‍കിയ സംഭവത്തില്‍ എം.ആർ. അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി.സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കാമെന്നാണ് ഡിജിപിയുടെ ശിപാർശ.സ്വർണ കടത്തില്‍...