ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍കോഡ് ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ദാമി ബുധനാഴ്ച അറിയിച്ചു. സ്വാതന്ത്ര്യാനന്തരം എകീകൃത സിവില്‍കോഡ് നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം കൂടിയാണ് ഉത്തരാഖണ്ഡ്.’’ 2025 ജനുവരിയോടെ ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍കോഡ് പ്രാബല്യത്തില്‍ വരും. സംസ്ഥാനത്തെ നീതിയുക്തമാക്കി മാറ്റുന്നതിനുള്ള ചരിത്രപരമായ ചുവടുവെപ്പാണിത്. ഈ ലക്ഷ്യം നേടിയെടുക്കുന്നതിന്റെ ഭാഗമായാണ് ജനുവരിയില്‍ ഏകീകൃത സിവില്‍ കോഡ് പ്രാബല്യത്തില്‍ വരുന്നത്. ഇന്ന് നടന്ന യുഐഐഡിബി യോഗത്തില്‍ ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്,’’ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ദാമി എക്‌സില്‍ കുറിച്ചു.