കാര്‍ കൈമാറുന്നതിന് കാലതാമസം; വാഹന വ്യാപാരിക്ക് പിഴ

കാര്‍ കൈമാറുന്നതിന് കാലതാമസം – വാഹന വ്യാപാരിക്ക് പിഴ ചുമത്തി ഉപഭോക്തൃ കോടതി.
ഭിന്നശേഷിക്കാര്‍ക്ക് കാര്‍ വാങ്ങുമ്പോള്‍ ജി.എസ്.ടിയില്‍ ഇളവ് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടും കാര്‍ കൈമാറുന്നതിന് കാലതാമസം വരുത്തിയ വാഹന വ്യാപാരിക്ക് തൃശ്ശൂര്‍ ജില്ലാ ഉപഭോക്തൃ കോടതി പിഴ ചുമത്തി. ഭിന്നശേഷിക്കാരനായ മുകുന്ദപുരം പുത്തന്‍ചിറ സ്വദേശി ബി.കെ സന്തോഷ് സമര്‍പ്പിച്ച കേസിലാണ് സേവന വീഴ്ച വരുത്തിയതിന് ചാലക്കുടിയിലെ വാഹന വ്യാപരിയായ മാരുതി സുസൂക്കി അരേന (മൈജോ മോട്ടാര്‍ എറണാകുളം) എന്ന സ്ഥാപനത്തിനെതിരെ വിധി പുറപ്പെടുവിച്ചത്. പതിനായിരം രൂപ നഷ്ടപരിഹാരമായും രണ്ടായിരം രൂപ വ്യവഹാര ചിലവിലേക്കും 4 ശതമാനം വാര്‍ഷിക പലിശസഹിതം പരാതിക്കാരന് നല്‍കണം. സി.ടി. സാബു പ്രസിഡന്റും ആര്‍. റാം മോഹന്‍, എസ്. ശ്രീജ എന്നിവര്‍ മെമ്പര്‍മാരുമായ തൃശ്ശൂര്‍ ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

Leave a Reply

spot_img

Related articles

ഫാമിലി കൗണ്‍സിലര്‍ തസ്തിക ഒഴിവ്

ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് ഫാമിലി കൗണ്‍സിലര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ബി എ / ബി എസ് സി സൈക്കോളജി (മുഴുവന്‍ സമയം),...

ഗോകുലം ഗോപാലന്റെ ഓഫീസിൽ ഇ ഡി റെയ്ഡ്

മോഹൻ ലാൽ ചിത്രമായ എംപുരാന്റെ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റിൻ്റെ റെയ്‌ഡ്. ഗോകുലം ഗോപാലന്റെ ചെന്നൈ കോടമ്പാക്കത്തെ ധനകാര്യ...

വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ല; എം.വി. ഗോവിന്ദൻ

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.കേസ് വീണ വിജയനും കമ്പനിയും ഏറ്റെടുക്കും.വഴിവിട്ട ഒരു...

എം എം മണിയുടെ ആരോഗ്യനില തൃപ്‌തികരം

സിപിഎം പാർട്ടി കോൺഗ്രസിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സിപിഎം നേതാവ് എംഎം മണിയുടെ ആരോഗ്യനില തൃപ്‌തികരം. മധുരയിലെ അപ്പോളോ ആശുപത്രിയിലാണ്...