കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ ഉദ്ഘാടനം ഫെബ്രുവരിയിൽ

പൊതുജനാരോഗ്യ രംഗത്തു വൻ കുതിപ്പിന് ഒരുങ്ങി കളമശേരി സർക്കാർ മെഡിക്കൽ കോളേജിൽ കൊച്ചിൻ കാൻസർ റിസർച്ച് സെന്ററും സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കും നിർമാണം അന്തിമ ഘട്ടത്തിൽ. കാൻസർ സെന്റ൪ നിർമാണം പൂർത്തിയാക്കി ജനുവരി 30 ന് സർക്കാരിനു കൈമാറും. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഫെബ്രുവരി അവസാനവും നിർമ്മാണം പൂർത്തിയാക്കി കൈമാറും. കാൻസർ സെന്ററിന്റെ ഉദ്ഘാടനം ഫെബ്രുവരി ആദ്യവാരവും സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് മെയ് ആദ്യവാരവും ഉദ്ഘാടനം ചെയ്യുമെന്നു മന്ത്രി പി. രാജീവ് പറഞ്ഞു.

സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലും കാൻസർ സെൻ്ററിലും സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിന്റെ അഭിമാന പദ്ധതിയാണു കൊച്ചി കാ൯സ൪ സെന്റ൪. മറ്റ് കാ൯സ൪ സെന്ററുകളിൽ നിന്നു വ്യത്യസ്തമായി ഗവേഷണത്തിനു കൂടി ഇവിടെ പ്രാധാന്യം നൽകുന്നു. 6.4 ലക്ഷം ചതുരശ്ര അടി വിസ്തീ൪ണമുള്ള കെട്ടിടമാണ് ഒരുങ്ങുന്നത്. 360 കിടക്കകൾ ഇവിടെ സജ്ജമാക്കും. അത്യാധുനിക പരിശോധനാ സംവിധാനങ്ങളാണു തയാറാകുന്നത്. ഭാവിയിലെ ആവശ്യങ്ങൾ കൂടി പരിഗണിച്ചുള്ള പ്ലാനാണു തയാറാക്കി വികസിപ്പിച്ചിരിക്കുന്നത്. ആകെ 12 ഓപ്പറേഷ൯ തിയേറ്ററുകളുണ്ട്. ഇതിൽ ഒരെണ്ണം ഭാവിയിൽ റോബോട്ടിക് ശസ്ത്രക്രിയയുടെ സാധ്യത ഉറപ്പുവരുത്തുന്നു. കേരളത്തിലാദ്യമായി പ്രോട്ടോൺ തെറാപ്പി എന്ന നൂതന സംവിധാനത്തിനു കൂടിയുള്ള സംവിധാനം മാസ്റ്റ൪ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉപകരണങ്ങൾ സ്ഥാപിക്കുന്ന നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്. കാ൯സ൪ സെന്ററിൽ ഗവേഷണത്തിന്റെ ഭാഗമായി സ്റ്റാ൪ട്ട് അപ്പ് സംരംഭങ്ങൾക്കു കൂടി കുറച്ചു സ്ഥലം അനുവദിക്കുന്നതു പരിഗണിക്കുന്നുണ്ട്. കാ൯സ൪ ഗവേഷണവുമായി ബന്ധപ്പെട്ട പ്രയോഗത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനാണിത്. 7000 ചതുരശ്ര അടി സ്ഥലമാണ് ഇപ്പോൾ ഗവേഷണത്തിനായി മാറ്റിവെച്ചിട്ടുള്ളത്. കാ൯സ൪ ചികിത്സ, ഗവേഷണം, സ്റ്റാ൪ട്ട് അപ്പുകൾക്കുള്ള പ്രചോദനം ഇവയെല്ലാം പദ്ധതിയുടെ ഭാഗമാണ്. 384.34 കോടിയാണു കാ൯സ൪ സെന്ററിന്റെ നി൪മാണ ചെലവ്.

ആരോഗ്യ വകുപ്പ് മന്ത്രി, ആരോഗ്യ വകുപ്പ് സെക്രട്ടറി, കിഫ്ബി അധികൃത൪ എന്നിവരുടെ യോഗം ചേ൪ന്നു ബാക്കി കാര്യങ്ങൾ തീരുമാനിക്കും.സൂപ്പ൪ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ മൂന്നു നിലകൾ ജനുവരിയിൽ തന്നെ പൂ൪ത്തിയാകും. ബ്ലോക്കിന്റെ മുഴുവ൯ പ്രവ൪ത്തനങ്ങളും ഏപ്രിൽ മാസം അവസാനം പൂ൪ത്തിയാകും. നിയോ നാറ്റോളജി, പീഡിയാട്രിക് സ൪ജറി, ന്യൂറോ സ൪ജറി, യൂറോളജി, ട്രാ൯സ് ഫ്യൂഷ൯ മെഡിസി൯, ഹൃദയ ശസ്ത്രക്രിയാ വിഭാഗം എന്നിവയുണ്ടാകും. 286.66 കോടി രൂപയാണു നി൪മ്മാണ ചെലവ്. 842 പുതിയ കിടക്കകൾ സജ്ജമാക്കും. നിലവിൽ 500 കിടക്കകളുണ്ട്. ആകെ 1342 കിടക്കകൾ സജ്ജമാകും. 8.64 ലക്ഷം ചതുരശ്ര അടി വിസ്തീ൪ണത്തിലാണ് ബ്ലോക്ക് ഒരുങ്ങുന്നത്.

രോഗികൾക്കു കാത്തിരിക്കാനുള്ള സൗകര്യം, സാങ്കേതിക സംവിധാനങ്ങൾ, ഡോക്ട൪മാ൪ക്കാവശ്യമായ സൗകര്യങ്ങൾ, വിവരങ്ങൾ സൂക്ഷിക്കുന്നതിനുള്ള ക്രമീകരണം തുടങ്ങിയ എല്ലാ അത്യാധുനിക സംവിധാനങ്ങളും സാധാരണ ജനങ്ങൾക്കു കൂടി പ്രാപ്യമാകുക എന്ന ലക്ഷ്യത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്. വിദേശത്തു നിന്നെത്തി ഇവിടെയുള്ള സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നവ൪ക്കും മെഡിക്കൽ കോളേജിലെത്താം. മെഡിക്കൽ ടൂറിസത്തിന്റെ സാധ്യതകളും പ്രയോജനപ്പെടുത്താനാകും. കേരളത്തിന്റെ ആരോഗ്യമേഖലയിൽ വലിയ മാറ്റം സൃഷ്ടിക്കാ൯ ഇതുവഴി കഴിയുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

spot_img

Related articles

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം : അന്വേഷണം ഊർജിതമാക്കി

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിൽ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം ആണ്മോഷണം നടന്നത്....