എം ടിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല; ഗുരുതരമായി തുടരുന്നു

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന പ്രശസ്ത എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരുടെ ആരോഗ്യ നിലയില്‍ മാറ്റമില്ല.ആരോഗ്യനില ഇന്നലത്തെ അതേരീതിയില്‍ തുടരുന്നുവെന്നാണ് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍. അദ്ദേഹം മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.നില ഗുരുതരമായി തുടരുകയാണെങ്കിലും കൂടുതല്‍ വഷളായതായി കാണുന്നില്ല. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് എം ടിയുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നത്. ശ്വാസ തടസത്തെ തുടര്‍ന്നായിരുന്നു കഴിഞ്ഞ 17ന് എം ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം എം ടിക്ക് ഹൃദയസ്തംഭനമുണ്ടായെന്നും ആരോഗ്യനില ഗുരുതരമാണെന്നുമായിരുന്നു ആശുപത്രി വെള്ളിയാഴ്ച പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞിരുന്നത്.

Leave a Reply

spot_img

Related articles

മെയ് എട്ടിന് എന്തു സംഭവിക്കും? ഗയിം പ്ലാനുമായി പടക്കളം

ഏതു പ്രൊഡക്റ്റിനും അതിൻ്റെ വിപണന മേഖല ഏറെ പ്രാധാന്യം നിറഞ്ഞതാണ്.ജനമനസ്സിലേക്ക് ആകർഷിക്കപ്പെടാനും, വിപണന മേഖലയിൽ മെച്ചപ്പെട്ട വിജയങ്ങൾ നേടുവാനും പല തന്ത്രങ്ങളും, പ്രയോഗിക്കുക സാധാരണം....

എസ്.ഐ. വറുഗീസ് പീറ്ററിൻ്റെ ഓർമ്മകളിലൂടെ നരിവേട്ടയുടെ ആദ്യ ഗാനം പുറത്തിറങ്ങി

ടൊവിനോ തോമസ്സിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരി വേട്ട എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി.ടൊവിനോ തോമസ്സും, നായിക പ്രിയംവദാ...

മഹാഭാരതത്തിൽ നടന്നതെന്താണന്ന് ഓർമ്മയില്ലേ? ഇല്ല…അന്നു ഞങ്ങളില്ല…. ഒരു ക്യാമ്പസ്സിലെ രസാവഹമായ മുഹൂർത്തങ്ങളുമായി പടക്കളം ട്രയിലർ പുറത്ത്

ഒരു കലാലയം അഡ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള കോംബോയിൽക്കൂടി കടന്നുപോകുന്നതാണ്.കംബസ്സിലെ മിക്ക പ്രശ്നങ്ങളും തല പൊക്കുന്നത് അദ്ധ്യാപക വിദ്യാർത്ഥി ബന്ധത്തിലെ താളപ്പിഴയോടെയാണ്.ഇതു പറഞ്ഞു വരുന്നത് കാംബസ്...

അഞ്ചാം ദിനത്തിൽ സിനിമയിൽ നായിക ഇരുപത്തെട്ടാം ദിനം നൂൽകെട്ട് സിനിമാസെറ്റിൽ

*അ.. പിറന്നുവീണ് അഞ്ചാം ദിവസത്തിൽ ഒരു ചിത്രത്തിലെ നായികയാകുക യെന്ന അപൂർവ്വ ഭാഗ്യംഒരു പെൺകുഞ്ഞിനു ലഭിച്ചിരിക്കുന്നു.മാജിക് ഫ്രെയിം സിനിമകളുടെ എക്സിക്കുട്ടീവ് പ്രൊഡ്യൂസറായ അഖിൽ യശോധരൻ്റെ...